ഗാനമേളയിൽ ഹിന്ദി ഗാനം പാടി രേണു സുധി. വള്ളംകുളം അമ്പലത്തിലെ ഗാനമേളയിലാണ് രേണു പാടിയത്. ‘യേ മെരാ ദിൽ’ എന്ന ഗാനമാണ് രേണു മനോഹരമായി ആലപിച്ചത്.
രേണുവിന്റെ പ്രകടനത്തെ അഭിനന്ദിച്ചും വിമർശിച്ചും കമന്റുകൾ ഉയരുന്നുണ്ട്. രേണുവിന്റെ പാട്ടിനെ ഒരുകൂട്ടർ വിമർശിക്കുമ്പോൾ, അസൂയ കാരണമാണ് നെഗറ്റീവ് കമന്റുകൾ ഉയരുന്നതെന്ന് രേണുവിന്റെ ആരാധകർ പറയുന്നു. കളിയാക്കുന്നവർക്ക് ഇതുപോലെ വേദിയിൽ കയറി രണ്ടുവരി പാടാൻ കഴിയുമോ എന്നും ആരാധകർ ചോദിക്കുന്നു. പരിധിവിട്ട അധിക്ഷേപ കമന്റുകൾക്ക് രേണു സുധിയും മറുപടി നൽകുന്നുണ്ട്. രേണു സുധിയുടെ പാട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. അഭിമുഖങ്ങളിലൂടെയും റീൽ വിഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോഴും വലിയ രീതിയിലുള്ള വിമർശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. അതേസമയം, വലിയൊരു ആരാധക വൃന്ദവും താരത്തിനുണ്ട്.