Breaking News
ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ | ഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഎഫ് തംരംഗമെന്ന് പ്രതികരണംഎഫ് തംരംഗമെന്ന് പ്രതികരണം |
our news logo
April 11, 2026
weather image
More

Pravasi

കുവൈത്തിൽ ഭാരത് മേള 2026, ഇന്ത്യൻ സംസ്കാരവും കലാരൂപങ്ങളും നിറഞ്ഞ വൻ ആഘോഷം

വെബ് ഡെസ്ക്
Feb. 16, 2026, 12:43 p.m.
displaying all the content detail images
    കുവൈത്ത്: കുവൈത്തിലെ ഗ്രീൻ ഐലൻഡിലെ കടൽത്തീരത്ത് ഇന്ത്യൻ എംബസിയും ടൂറിസ്റ്റിക് എന്റർപ്രൈസ് കമ്പനി (TEC)യും ചേർന്ന് സംഘടിപ്പിച്ച ‘ഭാരത് മേള 2026’ ഇന്ത്യൻ സംസ്കാരവും ഭക്ഷണ പാരമ്പര്യവും കലാരൂപങ്ങളും നിറഞ്ഞ വൻ ആഘോഷമായി. ഫെബ്രുവരി 13ന് നടന്ന പരിപാടിയിൽ ഇന്ത്യൻ സമൂഹാംഗങ്ങൾ, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, കുവൈത്തി പൗരന്മാർ ഉൾപ്പെടെ രണ്ടര ലക്ഷത്തിലധികം പേർ പങ്കെടുത്തു.ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി പഞ്ചവാദ്യത്തിന്റെ മേളത്തോടെയും നിളവിളക്കേന്തിയുമാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഇന്ത്യ-കുവൈത്ത് സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിൽ സാംസ്കാരിക ഇടപെടലുകളുടെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷ്യമേള, 700-ലധികം കലാകാരന്മാർ അവതരിപ്പിച്ച 57 സാംസ്കാരിക പ്രകടനങ്ങൾ, പഞ്ചവാദ്യം, ബുര്ഹാനി ബാൻഡ്, പഞ്ചാബി ധോൾ, ഫ്ലാഷ് മൊബ് എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു. കൈത്തറി, ഹാൻഡിക്രാഫ്റ്റ് പ്രദർശനങ്ങൾ, മെഹന്തി, പരമ്പരാഗത വസ്ത്രധാരണം തുടങ്ങിയ ഇന്ററാക്ടീവ് പരിപാടികളും സന്ദർശകർക്ക് വ്യത്യസ്ത അനുഭവം സമ്മാനിച്ചു
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks