Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

World

യുഎഇയിൽ റമദാൻ പ്രമാണിച്ച് സ്വകാര്യ മേഖലയിൽ ജോലി സമയത്തിൽ ഇളവ്, അധിക ജോലിക്ക് ഓവർടൈം ആനുകൂല്യം

വെബ് ഡെസ്ക്
Feb. 13, 2026, 4:51 p.m.
displaying all the content detail images
    ദുബായ്: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയത്തിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. റമദാൻ വ്രതകാലത്ത് സ്വകാര്യ മേഖലയിലുള്ളവർക്ക് പ്രതിദിന ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു.റമദാൻ മാസത്തിൽ എല്ലാ സ്വകാര്യ മേഖല ജീവനക്കാർക്കും പ്രതിദിനം രണ്ട് മണിക്കൂർ ജോലി കുറച്ചു നൽകണം. സ്ഥാപനങ്ങളുടെ പ്രവർത്തന സ്വഭാവത്തിനനുസരിച്ച് ജീവനക്കാർക്ക് 'ഫ്ലെക്സിബിൾ വർക്ക്' രീതിയോ, 'റിമോട്ട് വർക്ക്' സൗകര്യമോ നൽകാൻ കമ്പനികൾക്ക് അനുവാദമുണ്ട്. നോമ്പുകാലത്ത് ജീവനക്കാർക്ക് ജോലിഭാരം കുറയ്ക്കാനും, ആത്മീയ കാര്യങ്ങൾക്കും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും സഹായിക്കുന്നതോടൊപ്പം തന്നെ തൊഴിൽ ഉൽപ്പാദനക്ഷമത നിലനിർത്തുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. വിശുദ്ധ മാസത്തിൽ രാജ്യത്തെ തൊഴിൽ നിയമപ്രകാരം നടപ്പിലാക്കുന്ന ഈ മാറ്റം നോമ്പെടുക്കുന്നവർക്കും അല്ലാത്തവർക്കും ഒരുപോലെ ബാധകമാണ്. കുറച്ച പ്രവൃത്തിസമയത്തിന് പുറമെ അധികമായി ജോലി ചെയ്യുന്ന സമയം 'ഓവർടൈം' ആയി കണക്കാക്കണമെന്നും ഇതിന് ജീവനക്കാർക്ക് നിയമപരമായ അധിക വേതനത്തിന് അർഹതയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിസർക്കാർ മേഖലയിലെ സമയക്രമവും പ്രഖ്യാപിച്ചിരുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks