Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Education

ആലപ്പുഴ എസ്‍ഡി കോളേജിൽ ഗുരുതര വീഴ്ച; ഡിഗ്രി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നൽകി, പരീക്ഷാഫലം തടഞ്ഞു, എസ്എഫ്ഐ പ്രതിഷേധം

വെബ് ഡെസ്ക്
Feb. 13, 2026, 4:47 p.m.
displaying all the content detail images
    ആലപ്പുഴ: ആലപ്പുഴ എസ്‍ഡി കോളേജിൽ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച. നാലു വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നൽകി. വീഴ്ചയുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം കേരള സര്‍വകലാശാല തടഞ്ഞു. ചോദ്യപേപ്പര്‍ കോഡ് മാറിയതാണ് സര്‍വകലാശാല പരീക്ഷാഫലം തടയാൻ കാരണം.അധ്യാപകർ തെറ്റായ ചോദ്യപേപ്പർ നൽകിയതിനാലാണ് കോഡ് മാറിയത്. സപ്ലിമെന്‍ററി എഴുതാൻ എത്തിയ വിദ്യാർത്ഥികൾക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറാണ് നൽകിയത്.റെഗുലർ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍കക് സപ്ലിമെന്‍ററി പരീക്ഷയുടെ ചോദ്യപേപ്പറുമാണ് നൽകിയത്. പരസ്പരം ചോദ്യപേപ്പര്‍ മാറുകയായിരുന്നു. പരീക്ഷാഫലം തടഞ്ഞുവെച്ചതോടെയാണ് പിഴവ് കണ്ടെത്തിയത്. ഡിസംബര്‍ അവസാനവും ജനുവരി ആദ്യവാണ് പരീക്ഷ നടന്നത്. ഫെബ്രുവരി നാലു മുതലാണ് പരീക്ഷാഫലം വന്നു തുടങ്ങിയത്. എന്നാൽ, ചോദ്യപേപ്പര്‍ കോഡ് മാറിയ പരീക്ഷകളുടെ ഫലം വന്നില്ല. ഇതോടെയാണ് വീഴ്ച വ്യക്തമായത്. ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെയും ഒന്നാം സെമസ്റ്റർ സപ്ലിമെന്‍ററി പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെയും പരീക്ഷ ഫലമാണ് തടഞ്ഞത്. കോളേജ് അധികൃതരുടെ പിഴവിനെ തുടർന്നാണ് പരീക്ഷ ഫലം യൂണിവേഴ്‌സിറ്റി തടഞ്ഞതിൽ പ്രതിഷേധവുമായി വിദ്യാർത്ഥികള്‍ രംഗത്തെത്തി. എസ്എഫ്ഐ കോളേജിൽ സമരം ആരംഭിച്ചു. എസ്എഫ്ഐ സമരത്തിനിടെ ചോദ്യപേപ്പര്‍ മാറി നൽകിയെന്ന് എസ്‍ഡി കോളേജ് പ്രിന്‍സിപ്പൽ സമ്മതിച്ചു. പ്രിൻസിപ്പൽ ഡോ.വി ആർ പ്രഭാകരൻ നായർ വിദ്യാർത്ഥികളുമായുള്ള ചർച്ചയിലാണ് ഇക്കാര്യം സമ്മതിച്ചത്.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks