Breaking News
ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ | ഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഎഫ് തംരംഗമെന്ന് പ്രതികരണംഎഫ് തംരംഗമെന്ന് പ്രതികരണം |
More

Sports

ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ടീമില്‍ 2 മാറ്റം ഉറപ്പ്, ഇഷാന്‍ കിഷന്‍റെ പരിക്ക് ആശങ്ക

വെബ് ഡെസ്ക്
Feb. 12, 2026, 10:37 a.m.
displaying all the content detail images
    ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിന് നമീബിയക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റമുണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.വയറിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മക്ക് നമീബിയക്കെതിരെ ഇന്ത്യ വിശ്രമം അനുവദിക്കും. പാകിസ്ഥാനെതിരെ 15ന് നിര്‍ണായക പോരാട്ടം കളിക്കാനുള്ളത് കണക്കിലെടുത്താണിത്.അഭിഷേകിന് പകരം സഞ്ജു സാംസണാകും ഇന്ത്യക്കായി നമീബിയക്കെതിരെ ഓപ്പണറായി ഇറങ്ങുക. ന്യൂസിലൻഡിനെതിരെ നിറം മങ്ങിയ സഞ്ജുവിന് ഫോം വീണ്ടെടുക്കാനും വീണ്ടും ഓപ്പണര്‍ സ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കാനും ലഭിക്കുന്ന സുവര്‍ണാവസരമാകും ഇത്.മത്സരത്തലേന്ന് ബാറ്റിംഗ് പരിശീലനത്തിനിടെ ജസ്പ്രീത് ബുമ്രയുടെ യോര്‍ക്കര്‍ കൊണ്ട് കാല്‍വിരലില്‍ പരിക്കേറ്റ ഇഷാന്‍ കിഷന്‍റെ പരിക്ക് ആശങ്കയാമെങ്കിലും അഭിഷേകിന്‍റെ അസാന്നിധ്യത്തില്‍ കിഷന്‍ കളിക്കുമെന്ന് തന്നെയാണ് കരുതുന്നത്.പരിക്കില്‍ നിന്ന് മുക്തനായി ടീമില്‍ തിരിച്ചെത്തി തിലക് വര്‍മ മൂന്നാം നമ്പറില്‍ തുടരും. അമേരിക്കക്കെതിരെ 25 റണ്‍സടിച്ച് നല്ല തുടക്കമിട്ട തിലകിന് അത് വലിയ സ്കോറാക്കി മാറ്റാനായിരുന്നില്ല.അമേരിക്കക്കെതിരെ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ ഒറ്റക്ക് പൊരുതി 84 റണ്‍സുമായി ടോപ് സ്കോററായ സൂര്യകുമാര്‍ യാദവിന്‍റെ മിന്നും ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ.അമേരിക്കക്കെതിരെ നിരാശപ്പെടുത്തിയെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യ നമീബിയക്കെതിരെ ശക്തമായ തിരിച്ചുവരവു നടഅഭിഷേക് ശര്‍മയുടെ അസാന്നിധ്യത്തില്‍ ഇന്ത്യ ബാറ്റിംഗ് നിരയില്‍ റിങ്കു സിംഗിന് വീണ്ടും അവസരം നല്‍കും. അമേരിക്കക്കെതിരെ റിങ്കുവിന് തിളങ്ങാനായിരുന്നില്ല.ത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്.രുന്നു.അമേരിക്കക്കെതിരായ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി നിരാശപ്പെടുത്തിയ ശിവം ദുബെയില്‍ നിന്നും ഇന്ത്യ ഒരു വെടിക്കെട്ട് ഫിനിഷിംഗില്‍ കുറ‍ഞ്ഞതൊന്നും പ്രതീക്ഷിക്കന്നില്ല.ബാറ്റിംഗില്‍ സമീപകാലത്തായി ഫോം കണ്ടെത്താന്‍ പാടുപെടുന്ന അക്സര്‍ പട്ടേലിനും നാളെ ഫോമിലേക്ക് ഉയരാനുള്ള അവസരമാണ്.ഐപിഎല്ലിലെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ പന്തെറിയാന്‍ കുല്‍ദീപ് യാദവിനും അവസരം ലഭിച്ചേക്കും. കുല്‍ദീപ് കളിച്ചാല്‍ വരുണ്‍ ചക്രവര്‍ത്തി പുറത്തിരിക്കും.പേസര്‍ മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുമ്ര പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്താനാണ് സാധ്യത. അസുഖം മൂലം ബുമ്ര ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല. പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് മത്സരപരിചയം ലഭിക്കാനും ബുമ്രക്ക് അവസരം ലഭിക്കും.ബുമ്രക്കൊപ്പം ന്യൂബോള്‍ പങ്കിടാന്‍ അര്‍ഷ്ദീപ് തന്നെയാവും ഉണ്ടാവുക. അമേരിക്കക്കെതിരായ ആദ്യ മത്സരത്തില്‍ അര്‍ഷ്ദീപ് രണ്ട് വിക്കറ്റെടുത്തിട്ടുണ്ട്
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks