Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Crime

അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത? ആരോപണവുമായി അനന്തരവൻ രോഹിത് പവാർ

വെബ് ഡെസ്ക്
Feb. 11, 2026, 12:55 p.m.
displaying all the content detail images
    മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ ദുരൂഹത ആരോപിച്ച് അനന്തരവൻ രോഹിത് പവാർ. ഒരു മുതിർന്ന നേതാവ് യാത്ര മനഃപൂർവം വൈകിപ്പിച്ചതിനാലാണ് ട്രെയിനിലെ യാത്ര മാറ്റി വിമാന മാർഗമാക്കിയതെന്നും അപകടത്തിന് തൊട്ട് മുമ്പുള്ള റേഡിയോ സിഗ്നലും പ്രധാന പൈലറ്റിന്‍റെ സംഭാഷണവും ലഭിക്കാത്തതിലും ദുരൂഹതയുണ്ടെന്നാണ് രോഹിത്തിന്റെ ആരോപണം.നിരവധി ചോദ്യങ്ങളും സംശയങ്ങളുമുയർത്തിയാണ് മഹാരാഷ്ട മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ മരണത്തിനിടയാക്കിയ വിമാന അപകടത്തിന് പിന്നിൽ രോഹിത് പവാർ ദുരൂഹത ആരോപിക്കുന്നത്. 27 തീയതി ഒരു മുതിർന്ന നേതാവ് അജിത് പവാറിനെ കാണാൻ വന്ന് യാത്ര വൈകിപ്പിച്ചതിനാലാണ് ട്രെയിനിൽ യാത്ര ചെയ്യാനിരുന്ന അജിത് പവാർ ആകാശമാർഗം തെരഞ്ഞെടുത്തത്. അപകടമുണ്ടായ സമയത്തിന് തൊട്ടുമുൻപുള്ള റേഡിയോ സിഗ്നലുകള്‍ എന്തുകൊണ്ടാണ് ലഭ്യമല്ലാത്തതെന്നും വിമാനമോടിച്ചിരുന്ന പൈലറ്റിന്‍റെ ശബ്ദം സംഭാഷണം റെക്കോർഡ് ലഭ്യമല്ലാത്തത് എന്തുകൊണ്ടാണെന്നും രോഹിത് പവാർ ചോദിക്കുന്നു. വിമാനമോടിക്കാൻ ചുമതലയുണ്ടായിരുന്ന പൈലറ്റിനെ അവസാന നിമിഷം മാറ്റിയിരുന്നു. ഒരു പൈലറ്റ് ഗതാഗതകുരുക്കിൽ കുടുങ്ങിയത് കൊണ്ടെന്നായിരുന്നു വിശദീകരണം. എന്നാൽ രണ്ട് പൈലറ്റുമാരെയും മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും രോഹിത് പവാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതുവരെയുള്ള അന്വേഷണത്തിന്‍റെ വിവരങ്ങള്‍ പുറത്ത് വിടണമെന്നും അദ്ദേഹം ആവശയപ്പെട്ടു. അപകടത്തിന് പിന്നാലെ മമത ബാനർജി, സഞ്ജയ് റാവത്ത് അടക്കമുള്ള നേതാക്കല്‍ അപകടത്തിന് പിന്നിൽ ദുരൂഹത ആരോപിച്ചിരുന്നു.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks