ആടിന്റെ രണ്ടുപതിപ്പുകളിലായി അതിലെ കഥാപാത്രങ്ങൾ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ചവരാണ്. ഷാജി പാപ്പനും, ഡ്യൂഡും അറക്കൽ,അബുവും സാത്താൻ സേവ്യറും സർബത്ത് ഷബീറും, ക്യാപ്റ്റൻ ക്ലീറ്റസ്സും,, പി.പി. ശശിയുമൊക്കെയാണ് ആടിലെ പ്രധാന കഥാപാത്രങ്ങൾ. ആട് 3 യിലും ഇതേ കഥാപാത്രങ്ങൾ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഈ ഏഴു കഥാപാത്രങ്ങളെ പ്രേക്ഷകർ മുമ്പ് എങ്ങനെ കണ്ടു അതേ രൂപത്തിലും വേഷവിധാനത്തിലും തന്നെയാണ് ആട്-3 യിലും എത്തുന്നത്. ഈ കഥാപാത്രങ്ങളുടെ ഒറിജിനൽ ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടു.ഈ അഭിനേതാക്കളുടെ തന്നെ മറ്റൊരു രൂപത്തിലും ഭാവത്തിലും,വേഷത്തിലുമുള്ള പോസ്റ്റർ ഇതിനു മുമ്പ് പുറത്തുവിട്ടിരുന്നു. ആടിലെ പ്രധാന കഥാപാത്രങ്ങൾ ആ രീതിയിൽ പ്രത്യക്ഷപ്പെട്ടത് പ്രേക്ഷകർക്ക് ഏറെ കനതുകവും, ആകാംക്ഷയും ഉളവാക്കിയിരുന്നു. ഈ അവസരത്തിലാണ് ഒറിജിനൽ ലുക്കിൽത്തന്നെ ഇപ്പോൾ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഈ വൈരുദ്ധ്യം തന്നെയാണ് ആട്-3 എന്ന സിനിമയെ വ്യത്യസ്ഥമാക്കുന്നതും.
ഫാന്റസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കു ന്നത് ജയസൂര്യ (ഷാജി പാപ്പൻ) വിനായകൻ ( ഡ്യൂഡ്) സണ്ണി വെയ്ൻ (മ്പാത്താൻ സേവ്യർ ) സൈജു ക്കുറുപ്പ് (അറക്കൽ ബാപ്പു ) ഇന്ദ്രൻസ് (പി.പി. ശശി ) ധർമ്മജൻ ബോൾഗാട്ടി ( ക്യാപ്റ്റൻ ക്ലീറ്റസ് )വിജയ് ബാബു ( സർബത്ത് ഷബീർ) എന്നിവരുടേതാണ്. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പിള്ളി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.