Breaking News
ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ | ഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഎഫ് തംരംഗമെന്ന് പ്രതികരണംഎഫ് തംരംഗമെന്ന് പ്രതികരണം |
More

Politics

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുൻമന്ത്രി വിഎസ് ശിവകുമാറിന് ക്ലീൻ ചിറ്റ്

വെബ് ഡെസ്ക്
Feb. 9, 2026, 10:50 a.m.
displaying all the content detail images
    തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻമന്ത്രി വിഎസ് ശിവകുമാറിന് ക്ലീൻ ചിറ്റ്. പക്ഷേ ശിവകുമാറിന്‍റെ ഡ്രൈവറും സുഹൃത്തും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തൽ. ഡ്രൈവറെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടി. ഇവര്‍ക്കെതിരെ ആദായനികുതി വകുപ്പിന്‍റെ അന്വേഷണം ശുപാര്‍ശ ചെയ്ത് സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ട് നൽകി.ഉമ്മൻചാണ്ടി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ വിഎസ് ശിവകുമാർ നേരിട്ടും ബിനാമികള്‍ വഴിയും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. എന്നാൽ കേസിൽ ഒന്നാം പ്രതിയായ ശിവകുമാറിന് അനധികൃതസ്വത്തില്ലെന്നാണ് കണ്ടെത്തൽ. മന്ത്രിയായിരുന്നപ്പോഴുള്ള വരുമാനത്തിന് അനുസരിച്ചള്ള സ്വത്തേ ഉള്ളൂ. പക്ഷേ ശിവകുമാറിന് നൽകിയ ക്ലീൻ ചിറ്റ് ഒപ്പമുള്ളവര്‍ക്ക് ഇല്ല. ഡ്രൈവറായിരുന്ന ഷൈജു ഹരൻ, അടുപ്പക്കാരായ രാജേന്ദ്രൻ, അഡ്വ ഹരികുമാർ എന്നിവർക്ക് വരവിൽ കൂടുതൽ സ്വത്തുണ്ടായെന്നാണ് കണ്ടെത്തൽ. 2011 മെയ് 18 മുതൽ 2016 മെയ് 20വരെയുള്ള കാലഘട്ടത്തിൽ ഓരോരുത്തരും ഉണ്ടാക്കിയ സ്വത്തിനെക്കുറിച്ചാണ് വിജിലൻസ് തിരുവനന്തപുരം റെയ്ഞ്ച് അന്വേഷിച്ചത്. കോണ്‍ഗ്രസ് പ്രവർത്തകനും ശിവകുമാറിൻെറ അടുത്ത അനുയായിയുമായ രാജേന്ദ്രന് ഈ കാലയളിലുണ്ടായിരുന്ന വരുമാനം 12 ലക്ഷത്തിനടുത്താണ്. പക്ഷേ അഞ്ചു വര്‍ഷത്തിനിടെയുണ്ടായ ആസ്തി ഒരു കോടിക്ക് മുകളിലാണ്. രാജേന്ദ്രൻ ഭാരവാഹിയായിരുന്ന ഒരു സഹകരണ സംഘം തകർന്നതിനെ തുടര്‍ന്ന് നിക്ഷേപകർ ശിവകുമാറിൻെറ വീടിന് മുന്നിൽ ഉള്‍പ്പെടെ സമരം ചെയ്തിരുന്നു. ഡൈവറായിരുന്ന ഷൈജു ഹരന് ഉണ്ടായിരുന്ന വരുമാനം ആറു ലക്ഷം രൂപ. പക്ഷേ 26, 82,196 രൂപയുടെ ആസ്തി വര്‍ധന.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks