Breaking News
ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ | ഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഎഫ് തംരംഗമെന്ന് പ്രതികരണംഎഫ് തംരംഗമെന്ന് പ്രതികരണം |
More

Kerala

മുഖ്യമന്ത്രിയുടെ വിഷൻ 2031ന് 3.30 കോടി വകയിരുത്തി സര്‍ക്കാര്‍

വെബ് ഡെസ്ക്
Feb. 7, 2026, 11:28 a.m.
displaying all the content detail images
    തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നിയന്ത്രിക്കുന്ന വിഷൻ 2031 പരിപാടിക്ക് മൂന്നു കോടി 30 ലക്ഷം രൂപ വകയിരുത്തി സർക്കാർ. മുഖ്യമന്ത്രിക്ക് കീഴിലുള്ള പ്ലാനിംഗ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പാണ് തുക വകയിരുത്തി ഉത്തരവിറക്കിയത്. ഈമാസം 15 മുതൽ 17 വരെ തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വിദേശത്ത് നിന്ന് അതിഥികളെ എത്തിക്കാൻ വിമാന യാത്രാ ചെലവിനത്തിലെ വകയിരുത്തൽ 1.33 കോടി രൂപയാണ്. ഉദ്ഘാടന ചടങ്ങിനും സ്റ്റേജ് കെട്ടാനും ചെലവ് 70 ലക്ഷം രൂപ. ഭക്ഷണ ചെലവിനത്തിൽ 45 ലക്ഷവും താമസ സൗകര്യങ്ങൾക്കായി 13.52 ലക്ഷവും അനുവദിച്ചിട്ടുണ്ട്. സമാപന സമ്മേളനത്തിന് 30 ലക്ഷം രൂപയാണ് ചെലവ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ചെലവ് ചുരുക്കലടക്കം നിലനിൽക്കെയാണ് വിഷൻ 2031നുള്ള വകയിരുത്തൽ.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks