Breaking News
ശബരിമല സ്വര്‍ണക്കൊള്ളയെ ചൊല്ലി സഭയില്‍ ഇന്നും വാക്ക് പോര് | ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക് | ഇടുക്കി ജില്ലയിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു | നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു | പൂനെ-മുംബൈ എക്സ്പ്രസ്‌വേയിൽ ഹൈവേയിൽ ടാങ്കർ മറിഞ്ഞു പ്രൊപിലീൻ ഗ്യാസ് ചോർച്ചയെത്തുടർന്നുണ്ടായ ആശങ്കയ്ക്ക് 32 മണിക്കൂറിന് ശേഷം പരിഹാരം | എണ്ണ നൽകുന്നത് തുടരും, നിർത്തുന്നുവെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് റഷ്യ; കരാർ വിശദാംശങ്ങൾ പുറത്ത് വിടാതെ ഇന്ത്യയും അമേരിക്കയും | പാർലമെന്റ് ബജറ്റ് സമ്മേളനം: രാജ്യസഭയിൽ പ്രധാനമന്ത്രി സംസാരിക്കും, കടുത്ത പ്രതിഷേധമുയർത്താൻ പ്രതിപക്ഷം | കോൺ​ഗ്രസ് മുൻ എംഎൽഎ എം മുരളി അന്തരിച്ചു | അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കാനും 1900 കോടി രൂപ കിഫ്ബി വഴി നൽകാനും തീരുമാനിച്ച് മന്ത്രിസഭാ യോഗം | ആടിയ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്ത് വിജിലൻസ് | ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് വിലക്കി; യു പിയില്‍ മൂന്ന് സഹോദരിമാര്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു | കണ്ണൂര്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു | ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ പ്രകാരം കൂടുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് തീരുവ പൂജ്യമാക്കും | സഭയിൽ പോർവിളി, രാജേഷും രാജീവും ശിവൻകുട്ടിയും സതീശനും നേർക്കുനേർ | റോയിയുടെ മരണം: വൻകിട ഭൂമി ഇടപാടുകളിലെ റിയൽ എസ്റ്റേറ്റ് പങ്കാളികളെയടക്കം ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക സംഘം |

Music

‘സൂര്യാകാശരംഗമേ…’ യൂട്യൂബിൽ തരംഗമായി ‘മിഹിരാ’ മ്യുസിക്കൽ വീഡിയോ

വെബ് ഡെസ്ക്
Feb. 5, 2026, 5:05 p.m.
displaying all the content detail images
    സംഗീത പ്രേമികളുടെ ഹൃദയം കവരുന്നൊരു അതിമനോഹര ഗാനം.യൂട്യൂബിൽ തരംഗമായി മാറുകയാണ് ‘മിഹിരാ’. ആധുനിക മനുഷ്യൻ പരിസ്ഥിതിയുമായി ചേർന്ന് നിൽക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തലുമായാണ് ഈ ആൽബം എത്തിയിരിക്കുന്നത്. ജനുവരി 31ന് റിലീസ് ചെയ്ത ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്.നന്ദു കർത്തയുടെ മ്യൂസിക് പ്രൊഡക്ഷനിൽ രൂപപ്പെട്ട മിഹിരയിലെ ഉപകരണങ്ങൾ വായിച്ച ആർട്ടിസ്റ്റുകളെല്ലാവരും സ്ത്രീകളാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്. ചെല്ലോയിൽ മരിയ ഗ്രിഗൊറെവ(റഷ്യ), ഗിറ്റാറിൽ സാഷ സ്വി(യുക്രൈൻ), താളവാദ്യങ്ങളിൽ ചാരു ഹരിഹരൻ(ചെന്നൈ), വയലിനിൽ മാർട്ടീനാ ചാൾസ്(കണ്ണൂർ), ബെയ്‌സ് ഗിറ്റാറിൽ നിയ ജോർജ് മനോജ്(ബാംഗ്ലൂർ)—എന്നിവർ ചേർന്ന് സൃഷ്ടിച്ച ഈ ശബ്ദലോകം, പരമ്പരാഗത ഇന്ത്യൻ സംഗീതത്തെയും ആധുനിക ആഗോള സംഗീതശൈലികളെയും മനോഹരമായി സമന്വയിപ്പിക്കുന്നു. കിരൺ ലാലും, നന്ദു കർത്തയും, രഞ്ജിത്ത് വിശ്വനാഥനും ചേർന്ന് മിക്സിങ് നിർവ്വഹിച്ച ഗാനം മാസ്റ്റർ ചെയ്തത് അമേരിക്കയിലെ പെൻസിൽവാനിയയിൽ നിന്നുള്ള ടോം വോൾപിസെല്ലിയാണ്. പുരാതന സൂര്യാരാധനാ ദർശനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഗാനം എഴുതിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ശാസ്ത്രീയ സംഗീതജ്ഞയും പിന്നണി ഗായികയുമായ രാഖി. ആർ. നാഥ് ആണ്. ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് നന്ദു കർത്തയും, വരികൾ എഴുതിയിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവായ ബി. കെ. ഹരി നാരായണനുമാണ്.ഗാനത്തിലെ പോളിഷ് കലാകാരി ഗോസിയ ഡി ജാർസെബാക്കിന്റെ നൃത്തച്ചുവടുകൾ കൂടുതൽ ദൃശ്യഭംഗി നൽകുന്നതാണ്. യു.കെയിലെ മനോഹരമായ ഭൂപ്രകൃതികളിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ സംവിധാനം ചെയ്തത് ചലച്ചിത്രകാരിയായ ശ്രുതി ശരണ്യമാണ്. ക്യാമറ ചെയ്തിരിക്കുന്നത് യു. കെ മലയാളിയായ മേധ സഗരിയാണ്. കളർ ഗ്രേഡിംഗ് ചെയ്തത് മലയാള സിനിമയിലെ പ്രമുഖനായ കളറിസ്റ്റ് ലിജു പ്രഭാകർ. ഇതൊരു മ്യൂസിക് വീഡിയോ മാത്രമല്ല, മറിച്ച് ഒരു ആഗോള കലാസമാഗമം തന്നെയാണ്.
    .
image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks