Breaking News
ശബരിമല സ്വര്‍ണക്കൊള്ളയെ ചൊല്ലി സഭയില്‍ ഇന്നും വാക്ക് പോര് | ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക് | ഇടുക്കി ജില്ലയിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു | നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു | പൂനെ-മുംബൈ എക്സ്പ്രസ്‌വേയിൽ ഹൈവേയിൽ ടാങ്കർ മറിഞ്ഞു പ്രൊപിലീൻ ഗ്യാസ് ചോർച്ചയെത്തുടർന്നുണ്ടായ ആശങ്കയ്ക്ക് 32 മണിക്കൂറിന് ശേഷം പരിഹാരം | എണ്ണ നൽകുന്നത് തുടരും, നിർത്തുന്നുവെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് റഷ്യ; കരാർ വിശദാംശങ്ങൾ പുറത്ത് വിടാതെ ഇന്ത്യയും അമേരിക്കയും | പാർലമെന്റ് ബജറ്റ് സമ്മേളനം: രാജ്യസഭയിൽ പ്രധാനമന്ത്രി സംസാരിക്കും, കടുത്ത പ്രതിഷേധമുയർത്താൻ പ്രതിപക്ഷം | കോൺ​ഗ്രസ് മുൻ എംഎൽഎ എം മുരളി അന്തരിച്ചു | അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കാനും 1900 കോടി രൂപ കിഫ്ബി വഴി നൽകാനും തീരുമാനിച്ച് മന്ത്രിസഭാ യോഗം | ആടിയ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്ത് വിജിലൻസ് | ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് വിലക്കി; യു പിയില്‍ മൂന്ന് സഹോദരിമാര്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു | കണ്ണൂര്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു | ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ പ്രകാരം കൂടുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് തീരുവ പൂജ്യമാക്കും | സഭയിൽ പോർവിളി, രാജേഷും രാജീവും ശിവൻകുട്ടിയും സതീശനും നേർക്കുനേർ | റോയിയുടെ മരണം: വൻകിട ഭൂമി ഇടപാടുകളിലെ റിയൽ എസ്റ്റേറ്റ് പങ്കാളികളെയടക്കം ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക സംഘം |

Sports

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ

വെബ് ഡെസ്ക്
Feb. 5, 2026, 5:02 p.m.
displaying all the content detail images
    കലൂര്‍ സ്റ്റേഡിയം വീണ്ടും മഞ്ഞക്കടലാകും. മത്സരങ്ങള്‍ കൊച്ചിയില്‍ വേണമെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ താല്‍പര്യമറിയിച്ചെന്നും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ടുകൊടുക്കാന്‍ സമ്മതമെന്നും ജിസിഡിഎ അറിയിച്ചു. സൗജന്യമായി വിട്ടുകൊടുക്കാനാവില്ലെന്നും പക്ഷെ ഷൈലോക്ക് ആവില്ലെന്നും ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പറഞ്ഞു.സൗജന്യമായിട്ടായിരിക്കില്ല സ്റ്റേഡിയം വിട്ടുകൊടുക്കുക. മത്സരം കൊച്ചിയില്‍ പിടിച്ചുനിര്‍ത്താന്‍ വിട്ടുവീഴ്ചകള്‍ക്ക് ഒരുക്കമെന്നും അദ്ദേഹം പറഞ്ഞു.ലിയോണല്‍ മെസിയുടെ വരവുമായി ബന്ധപ്പെട്ട് സ്റ്റേഡിയത്തില്‍ നടത്തിയ അറ്റകുറ്റപണികള്‍ ഇതുവരെ പൂര്‍ത്തിയാട്ടില്ല. ഐഎസ്എല്‍ തുടങ്ങും മുന്‍പ് ഇതെല്ലാം തീര്‍ക്കുമെന്നും ജിസിഡിഎ അവകാശപ്പെടുന്നു. ഫെബ്രുവരി 14ന് തുടങ്ങുന്ന ഐഎസ്എല്ലില്‍ 22നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം. അതേസമയം, കേരള ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകന്‍ ടി ജി പുരുഷോത്തമന്‍ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നുവെന്ന വാര്‍ത്തയും പുറത്ത് വന്നു. കഴിഞ്ഞ സീസണില്‍ ടീമിന്റെ താത്കാലിക പരിശീലകന്റെ ചുമതല വഹിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്സിക്കെതിരെ ചരിത്ര എവേ വിജയം നേടിയത് പുരുഷോത്തമന് കീഴിലായിരുന്നു. ടിജി പുരുഷോത്തമന്‍ ഒഡീഷ എഫ് സി മുഖ്യ പരിശീലകനാകും. സെര്‍ജിയോ ലോബേറയുടെ പകരക്കാരനായാണ് ഒഡീഷയില്‍ എത്തുന്നത്. 2023 സീസണിലെ ഐഎസ്എല്‍ ചാമ്പ്യന്മാര്‍ ആണ് ഒഡീഷ.
    .
image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks