Breaking News
ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ | ഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഎഫ് തംരംഗമെന്ന് പ്രതികരണംഎഫ് തംരംഗമെന്ന് പ്രതികരണം |
More

World

ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകൻ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്

വെബ് ഡെസ്ക്
Feb. 4, 2026, 11 a.m.
displaying all the content detail images
    ട്രിപോളി: കൊല്ലപ്പെട്ട ലിബിയൻ ഏകാധിപതിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകനും ഒരു കാലത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പിൻഗാമിയായി കരുതപ്പെട്ടിരുന്നയാളുമായ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലിബിയയിലെ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 53കാരനായ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി ചൊവ്വാഴ്ചയാണ് കൊലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തതയില്ലെന്നും സിൻറ്റാൻ നഗരത്തിലെ വീട്ടിൽ വച്ചാണ് കൊലപാതകമെന്നുമാണ് സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫിയുടെ അഭിഭാഷകൻ വിശദമാക്കുന്നത്. നാലംഗ കമാൻഡോകളാണ് ആക്രമിച്ചതെന്നും അഭിഭാഷകൻ കൂട്ടിച്ചേർക്കുന്നത്. അൾജീരിയുടെ അതിർത്തിയിലാണ് സിൻറ്റാൻ നഗരം. മുഅമ്മർ ഗദ്ദാഫിക്ക് ശേഷം ലിബിയയിലെ ഏറ്റവും ശക്തനും സ്വാധീന ശേഷിയുള്ള വ്യക്തിയുമായാണ് സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫിയെ വിലയിരുത്തിയിരുന്നത്. 1969 മുതൽ 40 വർഷത്തോളം ലിബിയയെ ഭരിച്ച മുഅമ്മർ ഗദ്ദാഫി 2011ലാണ് കൊല്ലപ്പെട്ടത്. പിതാവിന്റെ മരണത്തിന് പിന്നാലെ സെയ്ഫ് അൽ ഇസ്ലാം ഏറെക്കാലം ഒളിവിൽ കഴിയുകയായിരുന്നു. 2011 നവംബറിൽ സഹാറ മരുഭൂമിയിൽ വെച്ച് പിടിക്കപ്പെട്ട അദ്ദേഹം വർഷങ്ങളോളം സായുധ സംഘങ്ങളുടെ തടവിലായിരുന്നു. പിന്നീട് മോചിതനായ അദ്ദേഹം, 2021-ൽ ലിബിയയിൽ നടക്കാനിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചിരുന്നു. മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതി സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫിക്കെതിരെ വർഷങ്ങൾക്ക് മുൻപേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2011-ലെ പ്രക്ഷോഭകാലത്ത് പ്രതിഷേധക്കാർക്കെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ടു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം. ഗദ്ദാഫി കുടുംബത്തിന്റെ രാഷ്ട്രീയ അധികാരം തിരിച്ചുപിടിക്കാനുള്ള സെയ്ഫിന്റെ ശ്രമങ്ങൾക്കിടയിലാണ് ഈ മരണം സംഭവിച്ചിരിക്കുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks