Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |
More

National

രാഷ്ട്രപതിഭരണം അവസാനിക്കുന്നു, മണിപ്പൂരിലെ 20 ബിജെപി എംഎൽഎമാർ ദില്ലിയിൽ, സർക്കാർ രൂപീകരണത്തിനെന്ന് സൂചന

വെബ് ഡെസ്ക്
Feb. 2, 2026, 11:38 a.m.
displaying all the content detail images
    ഇംഫാൽ: മണിപ്പൂരിലെ രാഷ്ട്രപതിഭരണം അവസാനിക്കാനിരിക്കേ സംസ്ഥാനത്തെ 20 ബിജെപി എംഎൽഎമാർ ദില്ലിയിൽ. ഇന്നലെയാണ് ബിജെപി നേതാക്കൾ ദില്ലിയിലെത്തിയത്. സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ബിജെപി എംഎൽഎമാർ എത്തിയതെന്നാണ് സൂചന. ഈ മാസം 12-നാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം അവസാനിക്കുന്നത്. ആഭ്യന്തര കലാപം രൂക്ഷമായതിന് പിന്നാലെ എൻ ബിരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി 13 നാണ് കേന്ദ്രം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. പിന്നീട് ആറുമാസത്തേക്കുകൂടി അത് നീട്ടുകയായിരുന്നു.ദില്ലിയിലേക്കുള്ള സംഘത്തിൽ ബി‍ജെപി എംഎൽഎമാരെ കൂടാതെ സഖ്യകക്ഷികളായ നാഷണൽ പീപ്പിൾസ് പാർട്ടിയുടെയും നാഗ പീപ്പിൾസ് ഫ്രണ്ടിന്റെയും എംഎൽഎമാരും ഉണ്ടെന്നാണ് വിവരം. മണിപ്പൂർ ബിജെപി. അധ്യക്ഷ എ. ശാരദാദേവിയും ദില്ലിയിലെത്തിയിട്ടുണ്ട്. എല്ലാ എൻഡിഎ നിയമസഭാംഗങ്ങളെയും ദില്ലിയിലേക്ക് വിളിച്ചിട്ടുണ്ട്. ഒരു ജനപ്രിയ സർക്കാർ രൂപീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നാണ് ഇംഫാൽ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ബിജെപി അധ്യക്ഷ ശാരദാ ദേവി പ്രതികരിച്ചത്. ബിജെപിയുടെ വടക്കുകിഴക്കൻസംസ്ഥാനങ്ങളുടെ ചുമതലയുള്ള സാംബിത്ത്‌ പത്ര ഇന്ന് ഇവരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ രൂപവത്കരണമാണ് പ്രധാന അജൻഡയെന്നും മുഖ്യമന്ത്രിസ്ഥാനത്തേക്ക് കേന്ദ്രനേതൃത്വം തീരുമാനിക്കുന്ന ഏതുനേതാവിനെയും അംഗീകരിക്കുമെന്നും ബിജെപി എംഎൽഎ സൊറോഖായ്ബാം രാജൻ വിമാനത്താവളത്തിൽവെച്ച് പറഞ്ഞു. ഇന്ന് വൈകുന്നേരമാണ് ബിജെപി ദേശീയ നേതൃത്വവുമായി മണിപ്പൂരിലെ ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച. എന്നാൽ യോഗത്തിന്റെ അജണ്ട പ്രഖ്യാപിച്ചിട്ടില്ലെന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്. 2027 വരെ കാലാവധിയുള്ള സംസ്ഥാന നിയമസഭ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. 60 അംഗ മണിപ്പൂർ നിയമസഭയിൽ ബിജെപിക്ക് 37 എംഎൽഎമാരുണ്ട്. മണിപ്പൂരിൽ എൻഡിഎയുടെ ഭാഗമായ എൻപിപിക്കും നാഗാ പീപ്പിൾസ് ഫ്രണ്ടിനും (എൻപിഎഫ്) യഥാക്രമം ആറ് എംഎൽഎമാരും അഞ്ച് എംഎൽഎമാരുമുണ്ട്.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks