Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Kerala

മെഡിക്കൽ കോളേജുകളിൽ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം ഇന്ന് മുതൽ, വലഞ്ഞ് രോഗികൾ

വെബ് ഡെസ്ക്
Feb. 2, 2026, 11:08 a.m.
displaying all the content detail images
    തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരം ഇന്ന് മുതൽ. അടിയന്തര ശസ്ത്രക്രിയ അടക്കം അവശ്യ സേവനങ്ങളെ ബഹിഷ്കരണത്തിൽ നിന്നും ഒഴിവാക്കും. വിവിധ ആവശ്യങ്ങളുന്നയിച്ച് മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു വർഷത്തിലേറെയായി നടത്തിവരുന്ന സമരപരിപാടികളുടെ അടുത്ത ഘട്ടമായാണ് അനിശ്ചിതകാല ഒ.പി, അധ്യാപന ബഹിഷ്കരണം ആരംഭിക്കുന്നത്. മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് ഇന്ന് ഡോക്ടർമാർ ധർണ നടത്തും സമരം ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിക്കും. ഒപി.യും അധ്യാപനവും ബഹിഷ്കരിക്കുന്നതോടെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പ്രതിസന്ധിയിലാവും.ഫെബ്രുവരി 9 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതൽ സർവകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്കരിക്കും. കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു., പോസ്റ്റ്മോർട്ടം എന്നിവയെ നിലവിലെ പ്രതിഷേധ പരിപാടികളിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് പലതവണ മന്ത്രിതലത്തിൽ ചർച്ചകൾ നടത്തിയെങ്കിലും നടപടികളുണ്ടായില്ല. ഒ.പി.യിൽ സേവനം മുടങ്ങുന്നതോടെ രോഗികൾ വലയും. ഒരു വർഷത്തോളമായി പ്രത്യക്ഷവും പരോക്ഷവുമായ സമരമാർഗങ്ങൾ ഡോക്ടർമാർ നടത്തിയിട്ടും പ്രശ്നപരിഹാരത്തിന് കാര്യമായ ഇടപെടൽ സർക്കാർതലത്തിൽ ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടർമാരുടെ സംഘടന പറയുന്നത്. ഇതോടെയാണ് സമരം കടുപ്പിച്ച് ഡോക്ടർമാർ രംഗത്ത് വന്നത്.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks