Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Sports

രഞ്ജി ട്രോഫി: വിഷ്ണു വിനോദിനും സെഞ്ച്വറി, ഗോവയ്‌ക്കെതിരെ കേരളത്തിന് 171 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ്

വെബ് ഡെസ്ക്
Jan. 31, 2026, 8:24 p.m.
displaying all the content detail images
    മഡ്ഗാവ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗോവയ്‌ക്കെതിരെ നില ഭദ്രമാക്കി കേരളം. ഒന്‍പത് വിക്കറ്റിന് 526 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത കേരളം, 171 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ 18 റണ്‍സെന്ന നിലയിലാണ്.രണ്ട് വിക്കറ്റിന് 237 റണ്‍സെന്ന നിലയില്‍ കളി പുനരാരംഭിച്ച കേരളത്തിന് രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, ക്യാപ്റ്റന്‍ വിഷ്ണു വിനോദ് എന്നിവരുടെ ഇന്നിങ്‌സുകളാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. രോഹന്‍ കുന്നുമ്മല്‍ 153 റണ്‍സെടുത്താണ് പുറത്തായത്. 14 ബൗണ്ടറികളും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്‌സ്. സല്‍മാന്‍ നിസാര്‍ 52 റണ്‍സുമായി മടങ്ങി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ വിഷ്ണു വിനോദും അഹമ്മദ് ഇമ്രാനും ചേര്‍ന്ന് 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 31 റണ്‍സെടുത്ത അഹമ്മദ് ഇമ്രാന്‍ റണ്ണൗട്ടാവുകയായിരുന്നു. മറുവശത്ത് തകര്‍പ്പന്‍ ബാറ്റിങ് തുടര്‍ന്ന വിഷ്ണു വിനോദിന്റെ മികവില്‍ കേരളത്തിന്റെ സ്‌കോര്‍ അതിവേഗം മുന്നേറി. 34 പന്തുകളില്‍ 36 റണ്‍സെടുത്ത അങ്കിത് ശര്‍മ്മയും അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. 113 റണ്‍സെടുത്ത വിഷ്ണു വിനോദ്, അമൂല്യ പാണ്ഡ്രേക്കറുടെ പന്തില്‍ എല്‍.ബി.ഡബ്ല്യു ആവുകയായിരുന്നു. 128 പന്തുകളില്‍ 14 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു വിഷ്ണുവിന്റെ ഇന്നിങ്‌സ്.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks