Breaking News
ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ | ഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഎഫ് തംരംഗമെന്ന് പ്രതികരണംഎഫ് തംരംഗമെന്ന് പ്രതികരണം |
More

Sports

ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് 'സ്പാനിഷ് ബുൾബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് 'സ്പാനിഷ് ബുൾ

വെബ് ഡെസ്ക്
Jan. 30, 2026, 4:43 p.m.
displaying all the content detail images
    ഐ എസ് എല്ലിന്‍റെ പുതിയ സീസണിന് മുന്നോടിയായി ആക്രമണനിര ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സ്പാനിഷ് താരം വിക്ടർ ബെർട്ടോമിയുവിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മുന്നേറ്റനിരയിൽ സ്ട്രൈക്കറായും വിങ്ങറായും ഒരുപോലെ കളിക്കാൻ മികവുള്ള താരമാണ് ബെർട്ടോമിയു.യൂറോപ്പിലും ഏഷ്യയിലുമായി വിവിധ ലീഗുകളിൽ കളിച്ച അനുഭവസമ്പത്തുമായാണ് ബെർട്ടോമിയു ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. സ്പെയിനിലെ ജിംനാസ്റ്റിക് ഡി ടരാഗോണ, സി.എഫ് അസ്കോ, എ.ഇ പ്രാറ്റ് തുടങ്ങിയ ക്ലബ്ബുകൾക്ക് പുറമെ ഹോങ്കോങ്ങ് പ്രീമിയർ ലീഗിലെ ഈസ്റ്റേൺ എഫ്.സി, ഇന്തോനേഷ്യൻ ക്ലബ്ബായ ഗ്രെസിക് യുണൈറ്റഡ് എഫ്.സി എന്നിവയ്ക്കായും അദ്ദേഹം പന്തുതട്ടിയിട്ടുണ്ട്. വേഗതയേറിയ നീക്കങ്ങളും ആക്രമണ ശൈലിയും ബെർട്ടോമിയുവിനെ ശ്രദ്ധേയനാക്കുന്നു. വിക്ടർ ബെർട്ടോമിയുവിനെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു. ആക്രമണനിരയിൽ ഏത് റോളും കൈകാര്യം ചെയ്യാൻ മികവുള്ള ബെർട്ടോമിയു ടീമിന് പുതിയൊരു ഊർജ്ജം നൽകും. വരാനിരിക്കുന്ന സീസണിലെ മത്സരങ്ങൾക്കായി ടീമിനെ സജ്ജമാക്കുമ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യം ഗുണകരമാകുമെന്ന് വിശ്വസിക്കുന്നുവെന്നും അഭിക് ചാറ്റര്‍ജി വ്യക്തമാക്കി. വിക്ടർ ബെർട്ടോമിയു ഉടൻ തന്നെ ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിക്കും.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks