Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Kerala

സെക്രട്ടേറിയറ്റിലും കളക്‌ട്രേറ്റിലും അതിവേഗ ഇന്‍റർനെറ്റ്, കെ ഫോണിൽ സർക്കാർ ഓഫീസുകളിലേക്കും ഇന്‍റർനെറ്റ്

വെബ് ഡെസ്ക്
Jan. 28, 2026, 5:27 p.m.
displaying all the content detail images
    തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 547 സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കി. സെക്രട്ടേറിയറ്റ്, കളക്ടറേറ്റ്, റവന്യൂ ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികൾ ഉൾപ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് തടസമില്ലാത്ത ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിലൂടെ ഭരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് കെ ഫോൺ. വിശ്വസനീയമായതും വേഗതയേറിയതുമായ ഇന്‍റര്‍നെറ്റ് കണക്ഷനിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങളെയും പൊതുജനങ്ങളെയും ബന്ധിപ്പിക്കുകയാണ് കെഫോൺ. തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ കണക്ഷനുകള്‍ ഇ-ഗവേണന്‍സ് സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും പൊതുജന സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും സുതാര്യമായും ലഭ്യമാക്കാനും സഹായിക്കുന്നെന്ന് കെ ഫോൺ എം.ഡി ഡോ. സന്തോഷ് ബാബു പറഞ്ഞു.സർക്കാർ സ്ഥാപനങ്ങൾക്ക് പുറമെ ജില്ലയില്‍ 5,679 FTTH കണക്ഷനുകളും, 2,366 BEL കണക്ഷനുകളും, 867 EWS കണക്ഷനുകളും നൽകുന്നുണ്ട്.കെഫോൺ ഒടിടി സേവനം ആരംഭിച്ച് നാല് മാസങ്ങൾക്കുള്ളിൽ തന്നെ 2,000 സജീവ കണക്ഷനുകള്‍ പിന്നിട്ടു. നിലവിൽ 2053 കണക്ഷനുകളാണ് ഒടിടി കരസ്ഥമാക്കിയത്. ദക്ഷിണേന്ത്യന്‍ ടി.വി ചാനലുകളും സിനിമകളും ഉള്‍പ്പെടുത്തി, 29ലധികം ഒ.ടി.ടി പ്ലാറ്റ്ഫോമുകളും 350ലധികം ഡിജിറ്റല്‍ ടി.വി ചാനലുകളും ഒരൊറ്റ സബ്സ്ക്രിപ്ഷനിലൂടെ ലഭ്യമാക്കുന്ന സംവിധാനമാണ് കെഫോണ്‍ ഒടിടിയെ വേറിട്ടതാക്കുന്നത്.444 രൂപ മുതലുള്ള വിവിധ പാക്കേജുകളിലൂടെ ദക്ഷിണേന്ത്യന്‍ ടി.വി ചാനലുകളും സിനിമകളും ഉള്‍പ്പെടുത്തി, മറ്റ് ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടു കിടപിടിക്കുന്ന സേവനമാണ് കെഫോണ്‍ ഒടിടി നല്‍കുന്നത്.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks