കണ്ണൂർ: പയ്യന്നൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ചതുപ്പ് നിലം വാങ്ങിയത് അഞ്ചിരട്ടി വില നൽകിയെന്ന് രേഖകൾ. പയ്യന്നൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്ക് ഭൂമി വാങ്ങിയതിലെ അതിശയിപ്പിക്കുന്ന കണക്ക് പുറത്തുവിടുന്നു. 20 കോടിയിലധികം രൂപ ചെലവിട്ട് ഒരേക്കർ ചതുപ്പ് ഭൂമി വാങ്ങിയതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം. ഈ ഇടപാടിൽ ടിഐ മധുസൂദനൻ എംഎൽഎക്കും ഇടനിലക്കാർക്കും പങ്കുള്ളതായാണ് വി കുഞ്ഞികൃഷ്ണൻ ആരോപിച്ചത്. എന്നാൽ പയ്യന്നൂർ ടൗണിൽ ഭൂമിക്ക് അത്രയും വിലയുണ്ടെന്നാണ് പാർട്ടി ജില്ലാ സെക്രട്ടറിയുടെയും ന്യായീകരണം.