നെന്മാറ പോത്തുണ്ടിയിൽ ഇരട്ടക്കൊലപാതകം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം. ആദ്യ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് പ്രതി ചെന്താമര. സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിൻറെ വിചാരണ നടപടികൾ അടുത്തമാസം ആരംഭിക്കും. അച്ഛൻറേയും മുത്തശ്ശിയുടേയും കൊലപാതകത്തിൽ പ്രതിക്ക് നല്ല ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുധാകരൻറെ മക്കളായ അതുല്യയും അഖിലയും പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച സഹായം ഇതുവരെ ലഭിച്ചില്ലെന്നും വലിയ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നതെന്നും സുധാകരൻ്റെ മക്കൾ പറഞ്ഞു.