Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Pravasi

3.4 ലക്ഷം പ്രവാസികൾക്ക് വൻ തൊഴിൽ നഷ്ടം? സ്വദേശിവൽക്കരണം കടുപ്പിക്കുന്നു, 'ഡെവലപ്പർ നിതാഖാത്' പുതിയ ഘട്ടം പ്രഖ്യാപിച്ച് സൗദി

വെബ് ഡെസ്ക്
Jan. 26, 2026, 5:16 p.m.
displaying all the content detail images
    റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് ‘ഡെവലപ്പർ നിതാഖാത്’ പദ്ധതിയുടെ പുതിയ ഘട്ടം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. 2026 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പരിഷ്കാരം പ്രവാസി തൊഴിലാളികൾക്ക് വലിയ തിരിച്ചടിയാകും.2026 മുതൽ 2029 വരെയുള്ള മൂന്ന് വർഷത്തിനുള്ളിൽ സ്വദേശികൾക്കായി 3,40,000 പുതിയ തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടുമ്പോൾ, വിദേശികൾക്ക് അത്രയും അവസരങ്ങൾ നഷ്ടമാകും. സൗദി വിഷൻ 2030-െൻറ ഭാഗമായി തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉറപ്പാക്കലാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശി ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന നിതാഖാത് പദ്ധതിയുടെ ഏറ്റവും പുതിയ പതിപ്പാണ് വരാനിരിക്കുന്നത്. നിലവിൽ വിദേശികൾ കൈയ്യാളുന്ന ലക്ഷക്കണക്കിന് തസ്തികകൾ വരും വർഷങ്ങളിൽ സ്വദേശികൾക്കായി മാറ്റിവെക്കേണ്ടി വരും. ഇത് പ്രധാനമായും ഇടത്തരം, വൻകിട സ്ഥാപനങ്ങളിലെ പ്രവാസി ജീവനക്കാരെ ബാധിക്കും. ‘ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും മുൻ ഘട്ടങ്ങളിലെ വിജയം മന്ത്രാലയത്തിന് ആത്മവിശ്വാസം നൽകുന്നു’ -സൗദി മാനവ വിഭവശേഷി മന്ത്രി അഹമ്മദ് അൽരാജ്ഹി. 2021-ൽ പദ്ധതിയുടെ ആദ്യ ഘട്ടങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ 5.5 ലക്ഷം സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ജോലി നൽകാൻ സാധിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഈ വിജയത്തിെൻറ തുടർച്ചയായാണ് പുതിയ ലക്ഷ്യങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks