Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

National

77-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; കർത്തവ്യപഥിൽ പത്തരയോടെ പരേഡ്, കേരളത്തിന്റെ അടക്കം 30 ടാബ്ലോകൾ, ദില്ലിയിൽ അതീവജാ​​ഗ്രത

വെബ് ഡെസ്ക്
Jan. 26, 2026, 4:24 p.m.
displaying all the content detail images
    ദില്ലി: 77ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് കർത്തവ്യപഥിൽ നടക്കും. രാവിലെ 9:30 യോടെ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദേശീയ യുദ്ധ സ്മാരകത്തിൽ എത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രമർപ്പിക്കും. പിന്നീട് പരേഡിന് സാക്ഷിയാകാൻ കർത്തവ്യപഥിൽ എത്തും.പത്തരയ്ക്ക് ശേഷമാണ് സൈനികശക്തിയും സാംസ്കാരിക ശക്തിയും വിളിച്ചോതുന്ന പരേഡ് നടക്കുക.യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് മുഖ്യാതിഥികൾ. കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതാ നേട്ടവും​ കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിക്കുന്നത്. ആഘോഷ പരിപാടികൾ കണക്കിലെടുത്ത് ദില്ലിയിൽ അതീവ ജാഗ്രതയാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ രാജേന്ദ്ര അ‍ർലെക്കർ അഭിവാദ്യം സ്വീകരിക്കും. രാവിലെ 9 മണിക്കാണ് പരേഡ് ആരംഭിക്കുക. വിവിധ സേനാവിഭാഗങ്ങൾ, എൻസിസി സ്റ്റു‍ഡന്‍റ് പൊലീസ് കേഡറ്റുകൾ തുടങ്ങിയവർ പരേഡിൽ അണിനിരക്കും. ഇതാദ്യമായി സംസ്ഥാനത്ത് നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. വിവിധ സർവകലാശാലകളിൽ നിന്നുളള 40 വിദ്യാർത്ഥികളാണ് എൻഎസ്എസിനായി പരേഡിൽ പങ്കെടുക്കുക
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks