ഓഹരി നിക്ഷേപങ്ങളുടെയും എസ്ഐപികളുടെയും ഈ കാലത്തും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾക്ക് ജനപ്രീതി കുറവല്ല. അതിലൊന്നാണ് എൻഎസ്‌സി അഥവാ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. ഈ പദ്ധതിയിൽ പണം നിക്ഷേപിച്ച് പലിശയിലൂടെ മാത്രം 2 ലക്ഷം രൂപ അനായാസം നിങ്ങള്‍ക്ക് നേടാം.ഭാവിയെക്കുറിച്ച് ചിന്തിച്ച് പലരും പല കാര്യങ്ങളും ചെയ്യാറുണ്ട്. ചിലർ നല്ല ലാഭത്തിനായി വിവിധ സ്‌കീമുകളില്‍ നിക്ഷേപിക്കുന്നു, മറ്റുചിലർ ബാങ്കിൽ പണം നിക്ഷേപിക്കുന്നു. എന്നാൽ എവിടെ നിക്ഷേപിച്ചാലാണ് മികച്ച വരുമാനം ലഭിക്കുകയെന്ന് അറിയാത്തവരുമുണ്ട്. നിങ്ങളും ഇതേ പ്രശ്നം നേരിടുന്നുണ്ടോ?