Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Sports

അര്‍ജ്ജുന്‍ ആസാദിനും മനന്‍ വോറക്കും സെഞ്ചുറി, കേരളത്തെ പഞ്ഞിക്കിട്ട് ചണ്ഡീഗഡ്, രഞ്ജി ട്രോഫിയില്‍ കൂറ്റന്‍ ലീഡിലേക്ക്

വെബ് ഡെസ്ക്
Jan. 23, 2026, 5:17 p.m.
displaying all the content detail images
    മംഗലപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ ചണ്ഡീഗഡിനെതിരെ കേരളത്തിന്‍റെ പ്രതീക്ഷ മങ്ങുന്നു. ആദ്യ ദിനം ഒന്നാം ഇന്നിംഗ്സില്‍ 139 റണ്‍സിന് ഓള്‍ ഔട്ടായ കേരളത്തിനെതിരെ രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ചണ്ഡീഗഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സെടുത്തിട്ടുണ്ട്. അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ചണ്ഡീഗഡിനിപ്പോള്‍ 229 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. 51 റണ്‍സുമായി അര്‍ജിത് സിംഗും 11 റണ്‍സോടെ വിഷുവുമാണ് ക്രീസില്‍.ഒരു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ചണ്ഡീഗഡിനായി ക്യാപ്റ്റൻ മനൻ വോറയും അര്‍ജ്ജുന്‍ ആസാദും സെഞ്ചുറി നേടി. മനന്‍ വോറ 206 പന്തില്‍ 113 റണ്‍സെടുത്തപ്പോള്‍ അര്‍ജുന്‍ ആസാദ് 123 പന്തില്‍ 102 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 225 പന്തില്‍ 161 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ കേരളത്തിന്‍റെ പിടി അയഞ്ഞു. സെഞ്ചുറി നേടിയ അര്‍ജ്ജുന്‍ ആസാദ് പുറത്തായശേഷം ക്രീസിലെത്തിയ ശിവം ബാംബ്രിക്കൊപ്പം(41)82 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ മനന്‍ വോറ ചണ്ഡീഗഡിന് കൂറ്റന്‍ ലീഡ് ഉറപ്പാക്കി. 113 റണ്‍സെടുത്ത മനന്‍ വോറയെയും 41 റണ്‍സെടുത്ത ശിവം ബാംബ്രിയെയും വിഷ്ണു വിനോദ് പുറത്താക്കിയെങ്കിലും തരണ്‍പ്രീത് സിംഗും(25) അര്‍ജിത് സിംഗും ചേര്‍ന്ന് 65 റണ്‍സ് കൂട്ടുകെട്ടിലൂടെ തകര്‍ച്ച ഒഴിവാക്കി. തരണ്‍പ്രീത് സിംഗ്(25) ശ്രീഹരി എസ് നായരുടെ പന്തില്‍ പുറത്തായെങ്കിലും വിഷുവുമൊത്ത് 32 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി അര്‍ജിത് സിംഗ് ചണ്ഡീഗഡിനെ 370 റണ്‍സിലെചത്തിച്ചു. കേരളത്തിനായി വിഷ്ണു വിനോദ് രണ്ടു വിക്കറ്റെടുത്തു.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks