ബെംഗളൂരു: കർണാടകത്തിൽ ഗവർണർ തവർചന്ദ് ഗെഹലോട്ടിനെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ. ഇന്നലെ വൈകിട്ട് ചേർന്ന പ്രത്യേക മന്ത്രിസഭായോഗം ഗവർണർക്കെതിരെ സ്വീകരിക്കാൻ ആകുന്ന നിയമനടപടികൾ ചർച്ച ചെയ്തു. മന്ത്രിസഭ തയാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗം വായിക്കാതിരുന്ന ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് അയക്കാനുള്ള സാധ്യതയും മന്ത്രിസഭായോഗം ചർച്ച ചെയ്തു.