Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Politics

പെരുന്നയിൽ നിർണായക ചർച്ച; തുഷാർ വെള്ളാപ്പള്ളി ഈ ആഴ്ച എൻഎസ്എസ് ആസ്ഥാനത്തെത്തും, ജി സുകുമാരൻ നായരുമായി ഫോണിൽ സംസാരിച്ചു

വെബ് ഡെസ്ക്
Jan. 22, 2026, 5:30 p.m.
displaying all the content detail images
    കോട്ടയം: എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിൽ തുടർ ചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളി ഈ ആഴ്ച തന്നെ എൻഎസ്എസ് ആസ്ഥാനത്തെത്തും. സന്ദർശനം സംബന്ധിച്ച് തുഷാർ വെള്ളാപ്പള്ളിയും ജി സുകുമാരൻ നായരും തമ്മിൽ ഫോണിൽ സംസാരിച്ചു. അതേസമയം ഈ ഐക്യം സാമൂഹികമായി ഒരു ചലനവും ഉണ്ടാക്കാൻ കഴിയാത്തത് ആണെന്ന് വിമർശിക്കുകയാണ് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ.എസ്എൻഡിപി യോഗം വിശാല കൗൺസിൽ സമുദായ ഐക്യത്തിന് പച്ചക്കൊടി കാട്ടിയതോടെ ചർച്ചകൾ വേഗത്തിലാവുകയാണ്. ഇന്ന് തന്നെ പെരുന്നയിൽ എത്തി സുകുമാരൻ നായരെ കാണണമെന്നായിരുന്നു എസ്എൻഡിപി യോഗം തുഷാർ വെള്ളാപ്പള്ളിക്ക് നൽകിയ നിർദ്ദേശം. എന്നാൽ തിരുവനന്തപുരത്ത് എൻഡിഎ യോഗം നടക്കുന്നതിനാൽ തുഷാർ വെള്ളാപ്പള്ളി ഇന്ന് എത്തിയില്ല. നാളത്തെ പ്രധാനമന്ത്രിയുടെ സന്ദർശനം കൂടി കഴിഞ്ഞതിന് ശേഷമായിരിക്കും തുഷാർ പെരുനയിൽ എത്തി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തുക. ഇന്നലെ രാത്രിയിലാണ് തുഷാർ വെള്ളാപ്പള്ളി സുകുമാരൻ നായരെ ഫോണിൽ വിളിച്ചു പെരുന്നലേക്ക് വരുന്ന കാര്യം അറിയിച്ചത്. തുഷാറിനെ സുകുമാരൻ നായർ സ്വാഗതം ചെയ്തു. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗങ്ങളെ സുകുമാരൻ നായർ തുഷാറിന്റെ സന്ദർശനം സംബന്ധിച്ചുള്ള വിവരം അറിയിച്ചിട്ടുണ്ട്. തുഷാർ പെരുന്നയിലെത്തി ഔദ്യോഗികമായി സമുദായ ഐക്യം അറിയിച്ചതിനുശേഷം എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ചേരും. മുഴുവൻ ഡയറക്ടർ ബോർഡ്‌ അംഗങ്ങൾക്കും എസ്എൻഡിപി എൻ എസ് എസ് ഐക്യത്തോട് യോജിപ്പാണ്. സുകുമാരൻ നായരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ മുന്നോട്ടു വെക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചും എസ്എൻഡിപി യോഗം ധാരണയിൽ എത്തിയിട്ടുണ്ട്. അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുള്ള ചർച്ചകൾ മാത്രമേ നടക്കൂ എന്നാണ് എൻഎസ്എസ് നിലപാട്. നായാടി മുതൽ നസ്രാണി വരെ ഐക്യം എന്ന എസ്എൻഡിപി ആവശ്യത്തോട് എൻഎസ്എസ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, എൻഎസ്എസ് എസ്എൻഡിപി ഐക്യത്തെ അസംബന്ധം എന്നുപറഞ്ഞ് തള്ളുകയാണ് കെപിഎംഎസ്. മുൻപ് പലതവണ ചർച്ച ചെയ്ത് പരാചയപ്പെട്ട എൻഎസ്എസ് എസ്എൻഡിപി ഐക്യം വീണ്ടും ഉയരുന്നത് രാഷ്ട്രീയ താൽപര്യങ്ങൾ ആണെന്ന വിമർശനത്തോട് കെപിഎംഎസും യോജിക്കുന്നു.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks