Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |
More

Kerala

തലസ്ഥാന നഗരിയുടെ വികസനം: ബൃഹദ് മാർഗരേഖയുമായി മോദി, വമ്പൻ പ്രഖ്യാപനങ്ങൾ നടത്തും

വെബ് ഡെസ്ക്
Jan. 21, 2026, 5:24 p.m.
displaying all the content detail images
    തിരുവനന്തപുരം നഗര വികസനത്തിന് ബൃഹദ് മാർഗരേഖയുമായി മോദി. മറ്റന്നാൾ തലസ്ഥാനത്ത് എത്തുന്ന മോദി തലസ്ഥാന നഗരിയുടെ വികസനത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ നടത്തും. തിരുവനന്തപുരം നഗരത്തിന് പുറത്ത് സാറ്റലൈറ്റ് നഗര രൂപീകരണം അടക്കം വികസന രേഖയിലുണ്ടാകും. നഗരത്തിന് പുറത്ത് സാറ്റലൈറ്റ് സിറ്റികൾ, മാലിന്യ നിർമാർജനത്തിന് പുതിയ പദ്ധതി, തെരുവ് നായ ശല്യം തടയാൻ നടപടി തുടങ്ങി തലസ്ഥാന നഗരവികസനത്തിനുള്ള ബ്ലൂ പ്രിന്റിലെ പ്രഖ്യാപനങ്ങൾ ഏറെയാണ്. തിരുവനന്തപുരം നഗരത്തിന്റെ സ്ഥലപരിമിതികൾ കണക്കിലെടുത്ത് നഗരത്തിന് പുറത്തെ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഉപഗ്രഹ നഗരങ്ങളാണ് വികസന മാർഗരേഖയിലെ പ്രധാന ആകർഷണം. കോർപ്പേഷനിലാകെ വർഷം 4,000 വീടും കോർപ്പറേഷന്റെ മറ്റൊരു ലക്ഷ്യമാണ്. ഇത് സംബന്ധിച്ച പ്രഖ്യാപനവും മോദി നടത്തും. തലസ്ഥാന നഗരവാസികളുടെ പ്രധാന ആവശ്യങ്ങളായ മാലിന്യ, തെരുവ് നായ ശല്യം പരിഹരിക്കുന്നതിനുള്ള നടപടികളും വികസന രേഖലയിലുണ്ടാകും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചില നിർദേശങ്ങൾ പ്രധാനമന്ത്രിക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. കോർപ്പറേഷനും ചില നിർദ്ദേശങ്ങൾ വെച്ചിട്ടുണ്ട്. ഇതെല്ലാം ചേർന്ന വികസനരേഖയായിരിക്കും പ്രധാനമന്ത്രി വെള്ളിയാഴ്ച പ്രഖ്യാപിക്കുക. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചാൽ 45 ദിവസത്തിനകം മോദിയെ തിരുവനന്തപുരത്ത് എത്തിക്കുമെന്നായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. തെരഞ്ഞെടുപ്പ് വിജയാഘോഷം മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കൂടി മോദിയുടെ വരവോടെ ബിജെപി സജീവമാക്കും.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks