Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |
More

Crime

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി

വെബ് ഡെസ്ക്
Jan. 20, 2026, 4:25 p.m.
displaying all the content detail images
    തൊടുപുഴ: ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിയായ ദീപക് ജീവനൊടുക്കിയതില്‍ ബലാല്‍സംഗ ആഹ്വാനവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും തൊടുപുഴ നഗരസഭ അഞ്ചാംവാർഡിലെ ബിജെപി സ്ഥാനാർത്ഥിയുമായ അജയ് ഉണ്ണി. ബസിലെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർത്ഥിയായിരുന്ന അജയ് ഉണ്ണിയുടെ വിവാദ പരാമർശം. എതെങ്കിലും ഇത്തരം വീഡിയോ ചിത്രീകരിക്കുന്നതായി തോന്നിയാൽ ആ സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം ആത്മഹത്യ ചെയ്യൂവെന്നാണ് പരാമർശം. ഭീരുവിനേപ്പോലെ മരിക്കേണ്ട ആവശ്യമില്ല. അനാവശ്യമായി നാണം കെടുത്താനുള്ള ശ്രമം നടന്നാൽ ആത്മഹത്യയ്ക്ക് ഒരുങ്ങുന്നതിന് മുൻപ് ഇത്തരം ആരോപണം ഉന്നയിച്ച സ്ത്രീയെ ബലാത്സംഗം ചെയ്യുക എന്നാണ് വൈറലായ വീഡിയോയിൽ അജയ് ഉണ്ണി പറയുന്നത്. തൊടുപുഴ നഗരസഭയില്‍ അഞ്ചാം വാര്‍ഡില്‍ നിന്നാണ് അജയ് ഉണ്ണി മല്‍സരിച്ചത്. ബലാല്‍സംഗം ചെയ്ത് ജയിലില്‍ പോയാലും അവിടെ ജോലി ചെയ്ത് പണം സമ്പാദിക്കാമെന്നും അജയ് ഉണ്ണി വീഡിയോയിൽ പറയുന്നുണ്ട്.അതേസമയം ദീപകിന്റെ മരണത്തിൽ ഷിംജിത മുസ്തഫയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസുള്ളത്. പൊലീസ് കേസ് എടുത്തതിന് പിന്നാലെ യുവതി ഒളിവിൽ പോയിരിക്കുകയാണ്. സ്വകാര്യ ബസിലെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഷിംജിതയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ സൈബർ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ദീപക്കിന്റെ അമ്മയുടെ പരാതിയിലാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ഇവർക്കെതിരെ പൊലീസ് കേസ് എടുത്തത്.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks