മിർപുർ ∙ വാലറ്റക്കാരെ കൂട്ടുപിടിച്ച് മെഹ്ദി ഹസൻ (87 നോട്ടൗട്ട്) നടത്തിയ പോരാട്ടം ബംഗ്ലദേശിനെ ഇന്നിങ്സ് തോൽവിയിൽ നിന്നു രക്ഷിച്ചെങ്കിലും, അനിവാര്യമായ തോൽവി ഒഴിവാക്കാൻ അവർക്കായില്ല. ഫലം, ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ഏഴു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ബംഗ്ലദേശിനെ അവരുടെ നാട്ടിൽ വീഴ്ത്തിയത്. ബംഗ്ലദേശ് ഉയർത്തിയ 106 റൺസ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു.
    ഇതോടെ, രണ്ടു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1–0ന്റെ അപരാജിത ലീഡ് നേടി. കഴിഞ്ഞ 10 വർഷത്തിനിടെ ഏഷ്യയിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ ടെസ്റ്റ് ജയം കൂടിയാണിത്