Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Kerala

ഇരുണ്ട കാലഘട്ടത്തിൽ കേരളം പ്രത്യാശയുടെ തുരുത്ത്, വർഗീയത ഏത് രൂപത്തിൽ ആയാലും സന്ധി ഇല്ലാത്ത സമീപനം വേണം: മുഖ്യമന്ത്രി

വെബ് ഡെസ്ക്
Jan. 19, 2026, 10:22 a.m.
displaying all the content detail images
    ചിങ്ങവനം: ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം മികച്ച മാതൃകയെന്നും അതിനുള്ള ആദ്യ വിത്ത് പാകിയത് ഇവിടുത്തെ ക്രൈസ്തവ മിഷണറിമാരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അറിവിൻ്റെ വെളിച്ചം സാധാരണക്കാരുടെ കുടിലുകളിലേക്ക് എത്തിക്കാൻ ക്രൈസ്തവ സഭകൾക്ക് സാധിച്ചു. ആരോഗ്യ രംഗത്തെ നേട്ടത്തിന് പിന്നിലും ക്രൈസ്തവ സഭകളുടെ പങ്ക് വലുതാണ്. മണിപ്പൂരിൽ ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്ക് ഇരയായി, ആയിരകണക്കിന് മനുഷ്യർക്ക് വീട് ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നു. ക്രൈസ്തവ ആരാധനാലയങ്ങളിൽ വർഗീയ ശക്തികൾ ഇരച്ചു കയറുന്നു, ബൈബിൾ കത്തിക്കുന്നു. ചില ഗ്രാമങ്ങളിൽ ക്രൈസ്തവർക്ക് റേഷൻ നിഷേധിക്കുന്നു. കുട്ടികളെയും സ്ത്രീകളെയും വൈദികരെയും ആക്രമിക്കുന്നു. ന്യൂനപക്ഷങ്ങൾക്ക് എതിരായ വേട്ടയ്ക്ക് എതിരെ പ്രതിഷേധം ഉയരണമെന്നും ക്നാനായ യാക്കോബായ സഭ വിശ്വാസ സംഗമവും ക്നാനായ സമുദായ ദിനാഘോഷത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി പറഞ്ഞു. ഇരുണ്ട കാലഘട്ടത്തിൽ പ്രത്യാശയുടെ തുരുത്തായി കേരളം നിലനിൽക്കുന്നു. കഴിഞ്ഞ 10 വർഷം കേരളത്തിൽ വർഗീയ സംഘർഷം ഉണ്ടായിട്ടില്ല. മറ്റ് തരത്തിൽ ചേരി തിരിഞ്ഞുള്ള അക്രമങ്ങളും കുറഞ്ഞു. ആരെയും പ്രത്യേകം ആയി സംരക്ഷിക്കുന്നില്ല. നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ് എന്ന സമീപനം എടുത്തതും, വിട്ടു വീഴ്ച ഇല്ലാത്ത ഈ നിലപാട് സ്വീകരിച്ചതുമാണ് അക്രമങ്ങൾ കുറയാൻ കാരണം. അല്ലാതെ ഇവിടെ വർഗീയ സംഘടനകൾ ഇല്ലാത്തത് കൊണ്ടല്ല. രാജ്യത്തെ വലിയ വർഗീയ സംഘടനകൾ ഇവിടെ എന്നാണ് അവർ അവകാശപ്പെടുന്നത്,എന്നാൽ അവർക്കൊന്നും കേരളത്തിൽ തല പൊക്കാൻ കഴിയുന്നില്ല. വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം ആണ് സ്വീകരിക്കുന്നത് ഈ മണ്ണിൽ മാത്രം ആണ്. ഭേദ ചിന്ത ഇല്ലാതെ സഹോദരങ്ങൾ ആയി നിലനിൽക്കുകയാണ്. മത നിരപേക്ഷത കേവലം ഒരു വാക്ക് അല്ല. വർഗീയത ഏത് രൂപത്തിൽ ആയാലും സന്ധി ഇല്ലാത്ത സമീപനം ആണ് വേണ്ടത്. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയത രണ്ടും ആപത്താണ്. കേരളത്തിൽ ന്യൂനപക്ഷങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലാതെ ജീവിക്കാം. ഉത്തരേന്ത്യയിലെ വർഗീയ രാഷ്ട്രീയം ഇവിടെ ഇറക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതിനെ എല്ലാ പ്രതിരോധിക്കുന്ന സർക്കാർ ആണ് ഇവിടെ ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks