Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Sports

അല്‍ ഫഹദിന് അഞ്ച് വിക്കറ്റ്; തിളങ്ങിയത് കുണ്ടുവും സൂര്യവന്‍ഷിയും മാത്രം, ബംഗ്ലാദേശിന് 239 റണ്‍സ് വിജയലക്ഷ്യം

വെബ് ഡെസ്ക്
Jan. 17, 2026, 9:04 p.m.
displaying all the content detail images
    ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ബംഗ്ലാദേശിന് 239 റണ്‍സ് വിജയലക്ഷ്യം. ബുലവായോ, ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 48.4 ഓവറില്‍ 238 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. അഭിഗ്യാന്‍ കുണ്ടു (80), വൈഭവ് സൂര്യവന്‍ഷി (72) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ ഭേദപ്പെട്ട് സ്‌കോറിലേക്ക് നയിച്ചത്. ബംഗ്ലാദേശിന് വേണ്ടി അല്‍ ഫഹദ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മഴ പെയ്തതിനെ തുടര്‍ന്ന് മത്സരം 49 ഓവറാക്കി ചുരുക്കിയിരുന്നു. മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 12 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ ആയുഷ് മാത്രെ (6), വേദാന്ത് ത്രിവേദി (0) എന്നിവര്‍ മൂന്നാം ഓവറില്‍ തന്നെ മടങ്ങി. അല്‍ ഫഹദിനായിരുന്നു രണ്ട് വിക്കറ്റുകളും. തുടര്‍ന്ന് വിഹാല്‍ മല്‍ഹോത്രയ്‌ക്കൊപ്പം ചേര്‍ന്ന് സൂര്യവന്‍ഷി 41 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പത്താം ഓവറില്‍ മല്‍ഹോത്രയും മടങ്ങി. ഇതോടെ മൂന്നിന് 53 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് കുണ്ടു - സൂര്യവന്‍ഷി സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്ത്് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍ 27-ാം ഓവറില്‍ സൂര്യവന്‍ഷി പുറത്തായി. ഇഖ്ബാല്‍ ഹുസൈനാണ് സൂര്യവന്‍ഷിയെ മടക്കിയത്. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യവന്‍ഷിയുടെ ഇന്നിംഗ്്‌സ്. തുടര്‍ന്നെത്തിയ ഹര്‍വന്‍ഷ് പങ്കാലിയ (2) വന്നത് പോലെ മടങ്ങി. 28 റണ്‍സെടുത്ത കനിഷ്‌ക് ചൗഹാന്‍, കുണ്ടുവിനൊപ്പം 54 റണ്‍സും കൂട്ടിചേര്‍ത്ത് മടങ്ങി. പിന്നീട് 39 ഓവറില്‍ ആറിന് 162 എന്ന നിലയില്‍ എത്തിനില്‍ക്കുമ്പോഴാണ് മഴയെത്തിയത്. മഴയ്ക്ക് ശേഷം ഇന്ത്യ തകരുകയായിരുന്നു. ആര്‍ എസ് ആംബ്രിഷിന്റെ (5) വിക്കറ്റ് ഇന്ത്യക്ക് ആദ്യം നഷ്ടമായി.പിന്നാലെ ഖിലന്‍ പട്ടേലും (8) മടങ്ങി. ഇതിനിടെ കുണ്ടുവും പവലിയനില്‍ തിരിച്ചെത്തി. 112 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും നാല് ഫോറും നേടി. ദീപേഷ് ദേവേന്ദ്രനാണ് (11) പുറത്തായ മറ്റൊരു താരം. ഹെനില്‍ പട്ടേല്‍ (7) പുറത്താവാതെ നിന്നു. അല്‍ ഫഹദിന് പുറമെ ബംഗ്ലാദേശിന് വേണ്ടി ഇഖ്ബാല്‍ ഹുസൈന്‍ ഇമോണ്‍, അസിസുല്‍ ഹക്കിം തമീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവും വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരങ്ങളായ ആരോണ്‍ ജോര്‍ജ്, മുഹമ്മദ് ഇനാന്‍ എന്നിവര്‍ ഇന്നും പുറത്തിരുന്നു. ആരോണിന് പരിക്കാണ് പ്രശ്‌നമായത്. ഇന്ത്യ: ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവന്‍ഷി, വേദാന്ത് ത്രിവേദി, വിഹാന്‍ മല്‍ഹോത്ര, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), കനിഷ്‌ക് ചൗഹാന്‍, ഹര്‍വന്‍ഷ് പങ്കാലിയ, ആര്‍ എസ് അംബ്രീഷ്, ഖിലന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks