Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |
More

Entertainment

2 വര്‍ഷത്തിനിപ്പുറം ഗ്രാന്‍ഡ് റിലീസ്, പുതിയ പ്രേക്ഷകരിലേക്ക് 'വാലിബന്‍'

വെബ് ഡെസ്ക്
Jan. 17, 2026, 8:56 p.m.
displaying all the content detail images
    ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍. 2024 ജനുവരിയില്‍ പുറത്തെത്തിയ ചിത്രം ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ ചിത്രവുമായിരുന്നു. എന്നാല്‍ ലിജോയും മോഹന്‍ലാലും ഒരുമിക്കുമ്പോള്‍ മാസ് മാത്രം പ്രതീക്ഷിച്ചെത്തിയ ഭൂരിപക്ഷത്തിന് ചിത്രം രുചിച്ചില്ല. അതേസമയം ഗംഭീര അഭിപ്രായം പറഞ്ഞ ഒരു ചെറിയ ശതമാനം പ്രേക്ഷകരെയും നിരൂപകരെയും ചിത്രത്തിന് ലഭിക്കുകയും ചെയ്തു. ഇപ്പോഴിതാ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ മറ്റൊരു പ്രേക്ഷകവൃന്ദത്തിന് മുന്നിലാണെന്ന് മാത്രം.ഇന്ത്യയിലല്ല, മറിച്ച് ജപ്പാനിലാണ് വാലിബന്‍റെ പുതിയ റിലീസ്. ജാപ്പനീസ് മൊഴിമാറ്റ പതിപ്പ് ഇന്ന് പ്രദര്‍ശനം ആരംഭിച്ചു. ഒരു മലയാള ചിത്രം ആദ്യമായാണ് ജാപ്പനീസിലേക്ക് മൊഴിമാറ്റി മികച്ച സ്ക്രീന്‍ കൗണ്ടോടെ ജപ്പാനില്‍ തിയറ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‍വര്‍ക്ക് ആണ് ജാപ്പനീസ് റിലീസിന് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. ആയോധന കലയും മുത്തശ്ശി കഥയുടെ രീതിയിലുള്ള കഥ പറച്ചിലുമൊക്കെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ചിത്രത്തിന് സ്വീകാര്യത ഉണ്ടാക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് അണിയറക്കാര്‍. ഇവിടെ ലഭിക്കാതിരുന്ന തരത്തിലുള്ള പോസിറ്റീവ് പ്രതികരണങ്ങള്‍ വന്നാല്‍ വലിയ വാര്‍ത്തയാവും അത്. ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷനെയും അത് സ്വാധീനിക്കും.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks