Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |
More

Crime

ചാറ്റ് പുറത്ത് വിട്ട് രാഹുലിന്‍റെ സുഹൃത്ത് ഫെനി നൈനാൻ; 'പരാതിക്കാരി രാഹുലിനെ സ്വകാര്യമായി കാണണമെന്ന് പറഞ്ഞു, ആവശ്യപ്പെട്ടത് 2 മാസം മുമ്പ്'

വെബ് ഡെസ്ക്
Jan. 15, 2026, 2:17 p.m.
displaying all the content detail images
    പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാമത്തെ ബലാത്സംഗ കേസിൽ പരാതിക്കാരിക്കെതിരെ കോൺഗ്രസ് നേതാവും രാഹുലിന്‍റെ സുഹൃത്തുമായ ഫെന്നി നൈനാൻ. രാഹുലിനെ സ്വകാര്യമായി കാണണമെന്ന് രണ്ടുമാസം മുൻപും യുവതി ആവശ്യപ്പെട്ടു. ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടപ്പോൾ സ്വകാര്യമായി കാണണമെന്ന് പറഞ്ഞു. രാത്രിയായാലും കുഴപ്പമില്ല എന്ന് അറിയിച്ചുവെന്നാണ് ഫെനി നൈനാൻ അവകാശപ്പെടുന്നത്. പരാതിക്കാരിയുമായുള്ള വാട്സ് ആപ്പ് ചാറ്റ് എന്ന പേരിൽ സ്ക്രീൻ ഷോട്ടുകളും ഫെനി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.പാലക്കാട് ഓഫീസിൽ ചെന്നാൽ കാണാം എന്ന് പറഞ്ഞപ്പോൾ അത് പോര സ്വകാര്യത വേണം എന്നും ഓഫീസിൽ എപ്പോഴും പാർട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവർ പറഞ്ഞു. രാഹുൽ എംഎൽഎയുടെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം എന്നും പരാതിക്കാരി തന്നോട് പറഞ്ഞു. ഫ്ലാറ്റിൽ രാത്രിയാണെങ്കിലും കണ്ടാൽ മതിയെന്ന് അവർ പറഞ്ഞു. ഫ്ലാറ്റിൽ അസൗകര്യം ആണെന്ന് പറഞ്ഞപ്പോൾ എങ്കിൽ ഒരു ഡ്രൈവ് പോകണം എന്നും എംഎൽഎ ബോർഡ് വച്ച വണ്ടി വേണ്ട അവർ വരുന്ന വണ്ടി മതി എന്നും അവർ എന്നോട് പറഞ്ഞു. 2024ൽ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറിൽ അതേ മൂന്ന് മണിക്കൂർ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിന്‍റെ ലോജിക് എന്താണെന്നും ഫെനി ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തു എന്ന വിവരം തനിക്ക് അതിശയമായി തോന്നി എന്നാണ് ഇന്നലെ ഫെനി ഫേസ്ബുക്കിൽ കുറിച്ചത്. അതിജീവിത തന്നോട് 2025 നവംബർ വരെ സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കോടതിയിൽ തെളിവായി കൊടുക്കാൻ ഈ കേസ് വാദിക്കുന്ന അഭിഭാഷകന് നൽകിയിട്ടുണ്ടെന്നും ഫെനി പറഞ്ഞിരുന്നു.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks