Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |
More

National

രണ്ടാഴ്ചക്കിടെ വിഷം കുത്തിവെച്ച് കൊന്നത് 500 ഓളം തെരുവ് നായ്ക്കളെ

വെബ് ഡെസ്ക്
Jan. 14, 2026, 4:16 p.m.
displaying all the content detail images
    ഹൈദരാബാദ്: തെലങ്കാനയിൽ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ കർശന നടപടിയുമായി പൊലീസ്, ഹനംകൊണ്ട, കാമറെഡ്ഡി ജില്ലകളിലെ ഏഴ് ഗ്രാമത്തലവന്മാർ ഉൾപ്പെടെ 15 പേർക്കെതിരെ പൊലീസ് നിയമനടപടി ആരംഭിച്ചു. ജനുവരി ആദ്യ രണ്ടാഴ്ചക്കുള്ളിൽ ഹൈദരാബാദിൽ കുറഞ്ഞത് 500 ഓളം തെരുവ് നായ്ക്കളെയാണ് വിഷം കൊടുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവം വലിയ വിവാദമായതോടെയാണ് നടപടി. ഇതിനിടെ നായ്ക്കളെ ചിലർ വിഷം കുത്തിവെക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തെരുവ് നായ്ക്കളെ ഇല്ലാതാക്കുമെന്ന് നൽകിയ വാഗ്ദാനം നിറവേറ്റാനാണ് കൊടും ക്രൂരതയെന്നാണ് വിവരം.കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ചില സ്ഥാനാർത്ഥികൾ തെരുവ് നായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം പരിഹരിക്കുമെന്നും നായ്ക്കളില്ലാത്ത ഗ്രാമം സൃഷ്ടിക്കുമെന്നും ഗ്രാമീണർക്ക് വാഗ്ദാനം നൽകിയിരുന്നു. ഭവാനിപ്പേട്ട്, പൽവാഞ്ച, ഫരീദ്‌പേട്ട്, വാഡി, ഭണ്ടാരമേശ്വരപ്പള്ളി തുടങ്ങിയ ഗ്രാമങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 200ൽ അധികം നായ്‌ക്കളാണ് കൊല്ലപ്പെട്ടത്. മൃഗക്ഷേമ പ്രവർത്തകനായ ആടുലാപുരം ഗൗതം നൽകിയ പരാതിയിൽ ഗ്രാമത്തലവന്മാർക്കെതിരെ ആരോപണമുയർന്നിട്ടുണ്ട്. ഇതിനിടെ പുറത്ത് വന്ന വീഡിയോയിൽ ജഗ്തിയാൽ ജില്ലയിലെ ധർമ്മപുരി മുൻസിപ്പാലിറ്റിയിൽ ഒരാൾ നായയ്ക്ക് വിഷം കുത്തിവയ്ക്കുന്നതും നിമിഷ നേരത്തിനുള്ളിൽ നായ കുഴഞ്ഞ് വീണ് മരിക്കുന്നതും കാണാം. അതേ ദിവസം തന്നെ തെരുവിൽ നിന്നും രണ്ട് നായ്ക്കളുടെ കൂടി ശവശരീരങ്ങളും കണ്ടെത്തി. രണ്ടാഴ്ചക്കുള്ളിൽ ധർമ്മപുരി മുൻസിപ്പാലിറ്റിയിൽ മാത്രം കുറഞ്ഞത് 50 നായ്ക്കളെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം ഹൻമകൊണ്ട പ്രദേശത്ത് 110 നായ്ക്കളുടെ ജഡങ്ങൾ കുഴിച്ചെടുത്തതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ദേശീയ മാധ്യമമായ എൻഡിറ്റിവിയോട് സ്ഥിരീകരിച്ചു. മരണകാരണം കൃത്യമായി കണ്ടെത്താൻ അവയിൽ ചിലതിന്റെ പോസ്റ്റ്‌മോർട്ടം നടത്താനാണ് തീരുമാനം.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks