Breaking News
സിൽവർ ലൈനിനു പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്, കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി, ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ട് തേടി കത്ത് | ഇനിയും പിളരുമോ? കേരള കോൺഗ്രസിൽ തർക്കം തുടരുന്നു, ഒട്ടും അയയാതെ റോഷി; പ്രതീക്ഷയോടെ കോൺഗ്രസ് | രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് 7 വർഷം; ജീവൻ നഷ്ടമായത് 40 സൈനികർക്ക്, വീരമൃത്യു വരിച്ചവരിൽ മലയാളിയും | പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറാൻ തയ്യാർ; ഗാസയിലെ സമാധാന പദ്ധതിക്കിടെ മുന്നറിയിപ്പുമായി ഇസ്രായേൽ സേന | ഇറാനെ ലക്ഷ്യമിട്ട് രണ്ടാം പടക്കപ്പൽ, അയച്ചത് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ; കരാറിൽ എത്തിയില്ലെങ്കിൽ ആവശ്യം വരുമെന്ന് ട്രംപ് | ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാന മാറ്റം: സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ടനീതി; അതൃപ്തി പരസ്യമാക്കി പ്രേംകുമാർ | ശബരിമല സ്വർണ്ണക്കൊള്ള; പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി, നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തണം | ഏക മകളുടെ വിയോഗത്തിലും 4 പേർക്ക് പുതു ജീവനേകി അരുണും ഷെറിനും, ആലിൻ ഷെറിന്‍റെ കരൾ സ്വീകരിക്കുന്നത് 6 മാസം പ്രായമുള്ള കുഞ്ഞ് | യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതര വീഴ്ച; എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡിജിസിഎ | യുഎഇയിൽ റമദാൻ പ്രമാണിച്ച് സ്വകാര്യ മേഖലയിൽ ജോലി സമയത്തിൽ ഇളവ്, അധിക ജോലിക്ക് ഓവർടൈം ആനുകൂല്യം | കൊച്ചി മെട്രോ ഞായറാഴ്ച മുതൽ രാത്രി 11 മണിവരെ സർവ്വീസ്, സർവ്വീസ് സമയം വർധിപ്പിച്ചു, ശിവരാത്രിക്ക് പ്രത്യേക സർവ്വീസ് | ഉമ്മൻചാണ്ടി കല്ലറയിലെ പോസ്റ്റർ വിവാദത്തിൽ നിർണായക കണ്ടെത്തൽ; എൽഡിഎഫ് ഫ്ലക്സ് വെച്ചത് മാനസിക വെല്ലുവിളിയുള്ള യുവാവ്, സിസിടിവി പരിശോധനയില്‍ തെളിഞ്ഞു | പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ | തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക ചെന്നിത്തല തന്നെ, തരൂരിനും ഷാഫിക്കും സുപ്രധാന ചുമതല, തരൂർ സഹ അധ്യക്ഷൻ, ഷാഫി പ്രചാരണ സമിതി കൺവീനർ | തമിഴ്നാട്ടിലും ‘ബിഹാർ’മോഡൽ; തന്ത്രപരമായ നീക്കവുമായി സ്റ്റാലിൻ സര്‍ക്കാര്‍, സ്ത്രീകള്‍ക്ക് വമ്പൻ ആനുകൂല്യം, ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി | വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് |

Kerala

ആര്‍എംപിയോട് കണക്ക് ചോദിക്കാൻ സിപിഎം ഇത്തവണ വടകര സീറ്റ് ഏറ്റെടുക്കുമോ? ചര്‍ച്ചകള്‍ സജീവം

വെബ് ഡെസ്ക്
Jan. 13, 2026, 3:47 p.m.
displaying all the content detail images
    കോഴിക്കോട്: ആർഎംപിയോട് ഏറ്റ തോൽവിക്ക് കണക്ക് ചോദിക്കാൻ സിപിഎം ഇക്കുറി വടകര സീറ്റ് ഏറ്റെടുത്തേക്കുമെന്ന ചര്‍ച്ചകള്‍ ഈ തെരഞ്ഞെടുപ്പ് കാലത്തും ഉയര്‍ന്നുകഴിഞ്ഞു. മുന്‍കാലങ്ങളിലും സമാനമായ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇക്കുറി ആർജെഡിയിലും മുന്നണി മാറ്റ ചര്‍ച്ചകള്‍ നടന്നതോടെയാണ് വടകരയില്‍ സിപിഎം തന്നെ കളത്തില്‍ ഇറങ്ങിയേക്കുമെന്ന സൂചനകള്‍ വീണ്ടും സജീവമായത്. എന്നാല്‍, പ്രചരിക്കുന്നത് എല്ലാം ഊഹാപോഹങ്ങൾ മാത്രമെന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ വിശദീകരണം. പാർട്ടി വിട്ടു പോയ പ്രഗൽഭർ പലരും ഉണ്ടെങ്കിലും ടിപി ചന്ദ്രശേഖരനും ആർഎംപിയും സൃഷ്ടിച്ച അത്രയും പരിക്ക് ഒരേ മേഖലയിൽ സിപിഎമ്മിന് ഏൽപ്പിച്ച മറ്റാരുമില്ല എന്നതാണ് ചരിത്രം. അതിന്‍റെ ഒടുവിലെ ഉദാഹരണമായിരുന്നു 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ്. ആർ എം പി യുടെ വരവോടെ ഒഞ്ചിയവും ഏറാമലയും അടക്കമുള്ള പഞ്ചായത്തുകൾ നഷ്ടമായ സിപിഎമ്മിന് ലോക്സഭ തെരഞ്ഞെടുപ്പിലും തുടർച്ചയായി തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെയായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മുട്ടുമടക്കേണ്ടി വന്നത്. താൻ ടിപിയുടെ ശബ്ദമായിരിക്കുമെന്ന പ്രഖ്യാപനവുമായി ടിപിയുടെ ചിത്രം പതിച്ച വസ്ത്രവുമണിഞ്ഞുള്ള കെ കെ രമയുടെ നിയമസഭയിലേക്കുള്ള കടന്നു വരവ് തന്നെ തുടർ ഭരണമെന്ന ചരിത്ര നേട്ടത്തിന്‍റെ നിറവിലായിരുന്ന സിപിഎം നേതൃത്വത്തിന് താങ്ങാനാവാത്തതായിരുന്നു. രമയ്ക്ക് പിന്നാലെ വടകര ലോക്സഭാ മണ്ഡലത്തിലേക്ക് ഷാഫി പറമ്പിൽ കൂടി എത്തിയതോടെ കടത്തനാടൻ പോരിന്‍റെ വീറും വാശിയും ഏറി. ഇതിനിടെ, ഇടതുമുന്നണി നേതൃത്വവുമായി ആർജെഡി അകലുന്നു എന്ന റിപ്പോർട്ടുകൾ കൂടി പുറത്ത് വരികയും എറണാകുളത്ത് അടുത്തിടെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തുടര്‍ച്ചയായി അവഗണന നേരിടുന്ന സാഹചര്യത്തില്‍ മുന്നണി മാറ്റം പരിഗണിക്കണമെന്ന ചര്‍ച്ചകള്‍ ഉയരുകയും ചെയ്തതോടെയാണ് വടകരയില്‍ സിപിഎം തന്നെ കളത്തിലിറങ്ങുമോ എന്ന ചോദ്യങ്ങളും സജീവമായത്. ഭരണത്തുടർച്ച ഉറപ്പാക്കാൻ ജയ സാധ്യതയ്ക്കായിരിക്കണം പ്രഥമ പരിഗണന എന്നാണ് കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ സിപിഎം നേതാക്കളുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചതും. എന്നാൽ, സീറ്റ് വച്ചുമാറ്റത്തെ കുറിച്ചോ സീറ്റ് ഏറ്റെടുക്കുന്നതിനെ കുറിച്ച് ഒന്നും ഒരുവിധ ചർച്ചകളും നടന്നിട്ടില്ല എന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം. വടകര സീറ്റ് ആർജെഡിക്ക് തന്നെ നൽകുകയാണെങ്കിൽ സ്ഥാനാർഥി ആരാകും എന്നതിലും തർക്കങ്ങൾ ഉണ്ട്. കഴിഞ്ഞവട്ടം കെ കെ രമയോട് മത്സരിച്ച തോറ്റ മനയത്ത് ചന്ദ്രൻ 2016 യുഡിഎഫ് സ്ഥാനാർത്ഥിയായും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ആർ ജെ ഡി ജില്ലാ പ്രസിഡന്‍റ് എൻ കെ ഭാസ്കരൻ, സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ തുടങ്ങിയവരുടെ പേരുകളും ചർച്ചകളിൽ ഉണ്ട്. അതേസമയം, യുഡിഎഫിൽ സ്ഥാനാർത്ഥി ആരാകുമെന്നതിൽ സന്ദേഹം ഏതുമില്ല. എങ്കിലും, സ്ഥാനാർത്ഥി ആരാകുമെന്ന് ചോദിച്ചാൽ തികച്ചും പാർട്ടി ലൈനിൽ തന്നെയാണ് ആർഎംപിയുടെ മറുപടി.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks