Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Kerala

തന്ത്രിക്കെതിരെ എണ്ണിയെണ്ണി കുറ്റങ്ങൾ നിരത്തി ബിജെപി ഉന്നത നേതാവ്; നിഷ്കളങ്കനല്ല, മറിച്ച് വ്യാജരേഖ ചമച്ച പ്രതിയാണ് തന്ത്രിയെന്ന് വിമർശനം

വെബ് ഡെസ്ക്
Jan. 12, 2026, 5:46 p.m.
displaying all the content detail images
    കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരർക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ഡോ. കെ എസ് രാധാകൃഷ്ണൻ. ദേവനേയും ഭക്തരേയും ഒരുപോലെ വഞ്ചിച്ച തന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും, തന്ത്രി നിഷ്കളങ്കനല്ല മറിച്ച് വ്യാജരേഖ ചമച്ച പ്രതിയാണെന്നും അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. 2025 ഒക്ടോബർ 10ലെ കേരള ഹൈക്കോടതി വിധിയിലെ നാലാം ഖണ്ഡിക ചൂണ്ടിക്കാട്ടിയാണ് രാധാകൃഷ്ണന്‍റെ വിമർശനം. 2019 മെയ് 18ന് സ്വർണ്ണം പൊതിഞ്ഞ ചെമ്പുപാളികളെ വെറും 'ചെമ്പുപാളികൾ' എന്ന് രേഖപ്പെടുത്തിയ വ്യാജമഹസർ ചമച്ച പത്തംഗ പട്ടികയിൽ ഒന്നാം പേരുകാരൻ തന്ത്രി കണ്ഠര് രാജീവര് ആണെന്ന് അദ്ദേഹം പറയുന്നു.ശ്രീകോവിൽ സ്വർണ്ണം പൊതിഞ്ഞതാണെന്ന അറിവ് തന്ത്രിക്കുണ്ടായിരുന്നു. മുൻപ് 38 കിലോ തങ്കം ഉപയോഗിച്ച് സ്വർണ്ണം പൊതിയുമ്പോഴും രാജീവരര് തന്നെയായിരുന്നു തന്ത്രി. ഈ വസ്തുത മറച്ചുവെച്ച് വ്യാജരേഖയുണ്ടാക്കിയത് സ്വർണ്ണക്കവർച്ചയ്ക്ക് കളമൊരുക്കാനാണെന്നും ഇത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്ര സ്വത്തുക്കളുടെ കസ്റ്റോഡിയൻ അല്ലെന്ന വാദമുയർത്തി തന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഡോ. കെ എസ് രാധാകൃഷ്ണൻ കുറിച്ചു.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks