മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും പോസിറ്റീവ് അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു എക്കോ. കിഷ്‍കിന്ധാ കാണ്ഡത്തിന്‍റെ രചയിതാവും സംവിധായകനും വീണ്ടും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് മറ്റൊരു ബിഗ് സ്ക്രീന്‍ മാജിക് ആയിരുന്നു. മലയാള ചിത്രങ്ങളോട് മുന്‍നിര ഒടിടി പ്ലാറ്റ്‍ഫോമുകള്‍ അകല്‍ച്ച കാണിക്കുന്ന സമകാലിക സാഹചര്യത്തില്‍ നെറ്റ്ഫ്ലിക്സ് ചിത്രം വാങ്ങിയതും ഇന്‍ഡസ്ട്രിയുടെ ശ്രദ്ധ നേടിയിരുന്നു. മികച്ച ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രം ഒടിടിയിലും വലിയ പ്രതികരണങ്ങളാണ് നേടിയത്. പ്രത്യേകിച്ചും ചിത്രം തിയറ്ററില്‍ കാണാത്ത മറുഭാഷാ പ്രേക്ഷകരില്‍ നിന്ന്. ഇപ്പോഴിതാ ആഗോള പ്രേക്ഷകര്‍ക്കിടയില്‍ ചിത്രം ഉണ്ടാക്കിയ നേട്ടം സംബന്ധിച്ച് ഏറ്റവും ആധികാരികമായ കണക്ക് പുറത്തെത്തിയിരിക്കുകയാണ്.