Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

World

വെനസ്വേലയ്ക്ക് പിന്നാലെ ട്രംപ് ലക്ഷ്യമിട്ടിരിക്കുന്നത് ഈ രാജ്യങ്ങൾ

വെബ് ഡെസ്ക്
Jan. 6, 2026, 10:39 a.m.
displaying all the content detail images
    വാഷിംഗ്ടൺ: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിന് പിന്നാലെ, കൊളംബിയ, ക്യൂബ, മെക്സിക്കോ, ഇറാൻ, ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങൾ വിജയകരമായി മുന്നോട്ട് പോവണം. അവിടെയുള്ള എണ്ണ വിഭവങ്ങൾ സ്വതന്ത്ര്യമായി ലഭ്യമാകണം എന്നാണ് നിക്കോളാസ് മഡൂറോയെ തടങ്കലാക്കിയതിന് പിന്നാലെ ട്രംപ് പ്രതികരിച്ചത്. പടിഞ്ഞാറൻ അ‍‍ർദ്ധ ഗോളത്തിൽ അമേരിക്കൻ ആധിപത്യം ആരും ചോദ്യം ചെയ്യില്ലെന്നും ട്രംപ് വിശദമാക്കിയിരുന്നു. നിലവിൽ ട്രംപിന്റെ മുന്നറിയിപ്പ് നേരിടുന്ന രാജ്യങ്ങൾ ഇവയാണ്. 1.ഗ്രീൻലാൻഡ്: അമേരിക്കയുടെ രാജ്യസുരക്ഷയ്ക്കാ ഗ്രീൻലാൻഡ് ആവശ്യമാണെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിട്ടുള്ളത്. ഗ്രീൻലാൻഡ് തന്ത്രപരമായ ഒന്നാണ് റഷ്യൻ ചൈനീസ് കപ്പലുകളാണ് ഗ്രീൻലാൻഡിൽ നിലവിലുള്ളത്. ഡെൻമാ‍ർക്കിന് ഇത് തടയാൻ കഴിയില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2.ക്യൂബ: വെനസ്വേലയുടെ സഖ്യ കക്ഷിയായ ക്യൂബയിൽ സൈനിക ഇടപെടൽ ആവശ്യമില്ല. ക്യൂബ തനിയെ തകരുമെന്നാണ് ട്രംപ് പറഞ്ഞത്. ക്യൂബൻ ഭരണകൂടം വലിയ പ്രശ്നമാണെന്നും ട്രംപ് പ്രതികരിച്ചിരുന്നു. ഭാവിയിലെ നടപടികളെക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നാണ് ക്യൂബയേക്കുറിച്ച് അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചത്. 3.ഇറാൻ: സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊന്നാൽ അമേരിക്ക അവരെ രക്ഷിക്കാൻ എത്തുമെന്നും സൈന്യം സജ്ജമാണെന്നാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയത്. ആണവ, മിസൈൽ പദ്ധതികൾ പുനർനിർമ്മിക്കാൻ ശ്രമിച്ചാൽ അവ തകർക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. 4. കൊളംബിയ: അമേരിക്കയിലേക്ക് മയക്കുമരുന്ന് എത്തുന്നത് കൊളംബിയയിലെ ലഹരിമരുന്ന ലാബുകളിൽ നിന്നാണ് എന്നാണ് ട്രംപിന്റെ നിരീക്ഷണം. വെനസ്വേലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കെതിരെയും രൂക്ഷ വിമ‍ർശനമാണ് ട്രംപ് നടത്തിയത്. 5. മെക്സിക്കോ: മയക്കുമരുന്ന് കടത്ത് തടയുന്നില്ലെന്നാണ് മെക്സിക്കോയ്ക്ക് എതിരായ അമേരിക്കയുടെ ആരോപണം. നടപടി എടുത്തില്ലെങ്കിൽ അമേരിക്ക നടപടി എടുക്കുമെന്നാണ് ഭീഷണി.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks