Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Politics

ഡോ. പി സരിൻ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായേക്കും; പാലക്കാട് മണ്ഡലത്തിൽ പരിഗണിക്കില്ല

വെബ് ഡെസ്ക്
Jan. 5, 2026, 4:47 p.m.
displaying all the content detail images
    പാലക്കാട്: ‍ഡോ പി സരിൻ ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കും. സരിനെ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന തലത്തിൽ നീക്കം. ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിന് നിർദേശം കിട്ടിയതായി സൂചന. പാലക്കാട് ജില്ലയിലെ ഏറ്റവും വിജയസാധ്യതയുള്ള സീറ്റ് തന്നെ സരിന് നൽകാനാണ് സിപിഎം സംസ്ഥാന തലത്തിലെ നീക്കം. അതുകൊണ്ട് സിപിഎമ്മിന് വലിയ പ്രതീക്ഷയില്ലാത്ത പാലക്കാട് മണ്ഡലത്തിൽ സരിനെ മത്സരിപ്പിക്കില്ല. ഒറ്റപ്പാലത്ത് കഴിഞ്ഞ തെരഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ പ്രേംകുമാർ വിജയിച്ചത് 25000 ലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് അന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു സരിൻ . ഒറ്റപ്പാലത്തിന് സമീപം തിരുവില്ലാമല സ്വദേശിയായ സരിനെ മണ്ഡലത്തിൽ പുതിയതായി പരിചയപ്പെടുത്തേണ്ടതുമില്ല. തദേശ തെരഞ്ഞെടുപ്പിലും മികച്ച മുന്നേറ്റമാണ് എൽഡിഎഫ് മണ്ഡലത്തിൽ ഉണ്ടാക്കിയത്. നിലവിലെ എംഎൽഎ കെ പ്രേംകുമാർ ഒറ്റ ടേമേ ആയിട്ടുള്ളൂവെങ്കിലും സിപിഎമ്മിൻ്റെ പ്രാദേശിക തലത്തിൽ വലിയ എതിർപ്പുണ്ടെന്നാണ് സൂചന. ഇത് കണക്കിലെടുത്ത് പ്രേംകുമാറിനെ തൊട്ടടുത്തുള്ള ഷൊർണൂരിലേക്ക് മാറ്റിയേക്കും. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വി. ഡി സതീശൻ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഡോ. പി സരിൻ പാർട്ടി വിട്ടത്. തുടർന്ന് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാവുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂന്നാമത് പ്പോയെങ്കിലും രണ്ടാം സ്ഥാനത്തുള്ള ബിജെപിയേക്കാൾ 2000 വോട്ടിൻ്റെ വ്യത്യാസം മാത്രമെയുണ്ടായിരുന്നുള്ളൂ. മണ്ഡലത്തിൽ സരിൻ വലിയ തരംഗം ഉണ്ടാക്കിയെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തൽ. പിന്നീടങ്ങോട്ട് സിപിഎമ്മുമായി അടുത്ത് പ്രവർത്തിക്കുന്ന സരിനെ വിജ്ഞാന കേരളം ഉപദേഷ്ടാവായി സർക്കാർ നിയമിച്ചിരുന്നു
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks