Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |
More

Crime

ദേവസ്വം ബോർഡ് മുൻ അം​ഗം ശങ്കരദാസിന്‍റെ ഹർജി തള്ളി സുപ്രീം കോടതി

വെബ് ഡെസ്ക്
Jan. 5, 2026, 4:24 p.m.
displaying all the content detail images
    ദില്ലി: ശബരിമലയിൽ നടന്നത് വലിയ ക്രമക്കേട് എന്ന് സുപ്രീംകോടതി. ദൈവത്തെ പോലും വെറുതെ വിട്ടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിൻ്റെ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി നിരീക്ഷണം. സ്വർണക്കൊള്ളയിൽ ശങ്കരദാസിന് ഉത്തരവാദിത്തം ഉണ്ടെന്ന് കോടതി പറഞ്ഞു. എന്നാൽ പ്രായവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് ബന്ധപ്പെട്ട കോടതി മുൻകൂർ ജാമ്യ അപേക്ഷ നൽകാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.ശബരിമല സ്വർണകൊള്ളയിലെ മറ്റൊരു കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി ശങ്കരദാസിനെതിരെ ചില പരാമർശങ്ങൾ നടത്തിയത്. 2019-ലെ ബോർഡ് മെമ്പർമാരായ ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവരെ എന്തിന് ഒഴിവാക്കിയതെന്ന് ഹൈക്കോടതി ചോദിച്ചു. ഇവർക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ല എന്ന ചോദ്യവും കോടതി ഉയർത്തി. എന്നാൽ തന്റെ ഭാഗം കേൾക്കാതെ ഹൈക്കോടതി നടത്തിയ പരാമർശം നീക്കണമെന്നും അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ശങ്കര ദാസ് സുപ്രീംകോടതി ഹർജി സമർപ്പിച്ചത്. ഹർജി ഇന്ന് പരിഗണിച്ച ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് നിലവിലെ ഹർജിയിലെ ആവശ്യങ്ങളിൽ ഇടപെടാൻ ആകില്ലെന്ന് വ്യക്തമാക്കി. മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിച്ചാൽ അക്കാര്യം കേൾക്കാമെന്നും അറിയിച്ചു. മാത്രമല്ല ദേവസ്വം ബോർഡ് അംഗമെന്ന നിലയിൽ കൊള്ളയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ശങ്കരദാസിന് ഒഴിഞ്ഞുമാറാൻ ആകില്ലെന്നും ദൈവത്തെ പോലും വെറുതെ വിട്ടില്ലെന്നും കോടതി പരാമർശം നടത്തി. വലിയ ക്രമക്കേടാണ് ശബരിമലയിൽ നടന്നതെന്ന് നിരീക്ഷണവും സുപ്രീംകോടതി നടത്തി.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks