പാലക്കാട്: വെള്ളാപ്പള്ളി നടേശനെതിരെ വിമർശനവുമായി പാലക്കാട് സി പി ഐ ജില്ല കമ്മിറ്റി. വെള്ളാപ്പള്ളിയെ ചുമക്കുന്നത് ഇടതുമുന്നണിക്കു ബാധ്യതയാകുമെന്ന് സിപിഐ. എസ്‌എൻഡിപി യോഗം കേരള ചരിത്രത്തിന്റെ ഭാഗമാണ്. അത്തരം ഇടപെടലല്ല ഇപ്പോൾ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിന് കീഴിൽ നടക്കുന്നത്. അവരുമായുള്ള ചങ്ങാത്തം മതന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിനെതിരെ സംശയമുയരാൻ ഇടയാക്കും. അതിനാൽ വിഷയത്തിൽ അതീവ ജാഗ്രത വേണമെന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചയിൽ നിർദേശമുയർന്നു.