Breaking News
സിൽവർ ലൈനിനു പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്, കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി, ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ട് തേടി കത്ത് | ഇനിയും പിളരുമോ? കേരള കോൺഗ്രസിൽ തർക്കം തുടരുന്നു, ഒട്ടും അയയാതെ റോഷി; പ്രതീക്ഷയോടെ കോൺഗ്രസ് | രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് 7 വർഷം; ജീവൻ നഷ്ടമായത് 40 സൈനികർക്ക്, വീരമൃത്യു വരിച്ചവരിൽ മലയാളിയും | പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറാൻ തയ്യാർ; ഗാസയിലെ സമാധാന പദ്ധതിക്കിടെ മുന്നറിയിപ്പുമായി ഇസ്രായേൽ സേന | ഇറാനെ ലക്ഷ്യമിട്ട് രണ്ടാം പടക്കപ്പൽ, അയച്ചത് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ; കരാറിൽ എത്തിയില്ലെങ്കിൽ ആവശ്യം വരുമെന്ന് ട്രംപ് | ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാന മാറ്റം: സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ടനീതി; അതൃപ്തി പരസ്യമാക്കി പ്രേംകുമാർ | ശബരിമല സ്വർണ്ണക്കൊള്ള; പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി, നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തണം | ഏക മകളുടെ വിയോഗത്തിലും 4 പേർക്ക് പുതു ജീവനേകി അരുണും ഷെറിനും, ആലിൻ ഷെറിന്‍റെ കരൾ സ്വീകരിക്കുന്നത് 6 മാസം പ്രായമുള്ള കുഞ്ഞ് | യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതര വീഴ്ച; എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡിജിസിഎ | യുഎഇയിൽ റമദാൻ പ്രമാണിച്ച് സ്വകാര്യ മേഖലയിൽ ജോലി സമയത്തിൽ ഇളവ്, അധിക ജോലിക്ക് ഓവർടൈം ആനുകൂല്യം | കൊച്ചി മെട്രോ ഞായറാഴ്ച മുതൽ രാത്രി 11 മണിവരെ സർവ്വീസ്, സർവ്വീസ് സമയം വർധിപ്പിച്ചു, ശിവരാത്രിക്ക് പ്രത്യേക സർവ്വീസ് | ഉമ്മൻചാണ്ടി കല്ലറയിലെ പോസ്റ്റർ വിവാദത്തിൽ നിർണായക കണ്ടെത്തൽ; എൽഡിഎഫ് ഫ്ലക്സ് വെച്ചത് മാനസിക വെല്ലുവിളിയുള്ള യുവാവ്, സിസിടിവി പരിശോധനയില്‍ തെളിഞ്ഞു | പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ | തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക ചെന്നിത്തല തന്നെ, തരൂരിനും ഷാഫിക്കും സുപ്രധാന ചുമതല, തരൂർ സഹ അധ്യക്ഷൻ, ഷാഫി പ്രചാരണ സമിതി കൺവീനർ | തമിഴ്നാട്ടിലും ‘ബിഹാർ’മോഡൽ; തന്ത്രപരമായ നീക്കവുമായി സ്റ്റാലിൻ സര്‍ക്കാര്‍, സ്ത്രീകള്‍ക്ക് വമ്പൻ ആനുകൂല്യം, ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി | വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് |

Business

അടിസ്ഥാന ശമ്പളം കൂടും, ഗ്രാറ്റുവിറ്റി വേഗത്തിലാകും; പുതിയ തൊഴില്‍ ചട്ടങ്ങള്‍ പുറത്തിറങ്ങി

വെബ് ഡെസ്ക്
Jan. 3, 2026, 3:25 p.m.
displaying all the content detail images
    തൊഴില്‍ രംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന പുതിയ തൊഴില്‍ നിയമങ്ങളുടെ കരടുചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കുറഞ്ഞ ശമ്പളം നിശ്ചയിക്കുന്നതില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്നതാണ് പുതിയ ചട്ടങ്ങള്‍. പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ 30 മുതല്‍ 45 ദിവസം വരെ സമയം അനുവദിച്ചിട്ടുണ്ട്. ശമ്പളം നിശ്ചയിക്കാന്‍ പുതിയ 'ഫോര്‍മുല' ഒരു തൊഴിലാളിയുടെ കുടുംബത്തിന്റെ അന്തസ്സായ ജീവിതത്തിന് ആവശ്യമായ തുക കണക്കാക്കിയാകും ഇനി കുറഞ്ഞ ശമ്പളം നിശ്ചയിക്കുക. നാലംഗ കുടുംബം: തൊഴിലാളി, പങ്കാളി, രണ്ട് കുട്ടികള്‍ എന്നിവരടങ്ങുന്ന കുടുംബത്തെയാണ് മാനദണ്ഡമാക്കുക. ഭക്ഷണം: ഒരാള്‍ക്ക് പ്രതിദിനം 2,700 കലോറി ഊര്‍ജ്ജം ലഭിക്കുന്ന ഭക്ഷണം ഉറപ്പാക്കണം. വസ്ത്രം: കുടുംബത്തിന് വര്‍ഷം 66 മീറ്റര്‍ വസ്ത്രം വാങ്ങാനുള്ള തുക. താമസം: ഭക്ഷണത്തിനും വസ്ത്രത്തിനുമാകുന്ന ചെലവിന്റെ 10 ശതമാനം വീട്ടുവാടകയ്ക്കായി മാറ്റിവെക്കും. മറ്റ് ആവശ്യങ്ങള്‍: ഇന്ധനം, വൈദ്യുതി എന്നിവയ്ക്കായി ശമ്പളത്തിന്റെ 20 ശതമാനവും; വിദ്യാഭ്യാസം, ചികിത്സ, വിനോദം എന്നിവയ്ക്കായി 25 ശതമാനവും തുക ശമ്പളത്തില്‍ ഉള്‍പ്പെടുത്തണം. ചുരുക്കത്തില്‍, തൊഴിലാളിയുടെ സാമൂഹിക സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാകും ശമ്പളവര്‍ദ്ധന നടപ്പിലാക്കുക. ഗ്രാറ്റുവിറ്റി ഇനി ഒരു വര്‍ഷം കഴിഞ്ഞാല്‍ സ്ഥിരം തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ലഭിക്കാന്‍ അഞ്ച് വര്‍ഷത്തെ സേവനം വേണമെന്ന നിലവിലെ നിയമത്തില്‍ വലിയ മാറ്റമുണ്ടാകും. നിശ്ചിത കാലയളവിലേക്ക് കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇനി ഒരു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ തന്നെ ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടാകും. ഗിഗ് തൊഴിലാളികള്‍ക്കും സുരക്ഷ സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള 'ഗിഗ്' തൊഴിലാളികള്‍ക്കായി ദേശീയ സാമൂഹിക സുരക്ഷാ ബോര്‍ഡ് രൂപീകരിക്കും. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ ബോര്‍ഡ് വഴി നടപ്പിലാക്കും. ശമ്പളഘടനയില്‍ മാറ്റം പുതിയ നിയമപ്രകാരം ഒരാളുടെ ആകെ ശമ്പളത്തിന്റെ 50 ശതമാനമെങ്കിലും അടിസ്ഥാന ശമ്പളമായിരിക്കണം . മറ്റ് അലവന്‍സുകള്‍ 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല. അലവന്‍സുകള്‍ ഈ പരിധി കഴിഞ്ഞാല്‍ അധികമുള്ള തുക അടിസ്ഥാന ശമ്പളമായി കണക്കാക്കും. ഇത് പി.എഫ് , ഗ്രാറ്റുവിറ്റി എന്നിവ വര്‍ദ്ധിക്കാന്‍ സഹായിക്കും. എന്നാല്‍ പ്രകടനം അടിസ്ഥാനമാക്കിയുള്ള ബോണസ്, ഇ.എസ്.ഒ.പി എന്നിവ ഇതില്‍ ഉള്‍പ്പെടില്ല. കേന്ദ്ര നിയമത്തിനനുസരിച്ച് സംസ്ഥാനങ്ങളും സ്വന്തം നിലയില്‍ കരടുചട്ടങ്ങള്‍ പുറപ്പെടുവിക്കേണ്ടതുണ്ട്. നിയമം നടപ്പിലാക്കുന്നത് വരെ നിലവിലെ ചട്ടങ്ങള്‍ തന്നെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks