Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Technology

വിളിച്ചാല്‍ കിട്ടില്ല എന്ന പരാതിക്ക് ഒരു പരിഹാരം; വൈ-ഫൈ കോളിംഗ് ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി അവതരിപ്പിച്ചു

വെബ് ഡെസ്ക്
Jan. 2, 2026, 4:18 p.m.
displaying all the content detail images
    ദില്ലി: രാജ്യത്തെ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി‌എസ്‌എൻ‌എൽ) വോയ്‌സ് ഓവർ വൈ-ഫൈ (VoWiFi) സേവനം രാജ്യവ്യാപകമായി അവതരിപ്പിച്ചു. സെല്ലുലാർ കവറേജ് ഇല്ലാത്തപ്പോഴും ഉപഭോക്താക്കൾക്ക് വൈ-ഫൈ നെറ്റ്‌വർക്കിലൂടെ വോയ്‌സ് കോളുകൾ (വൈ-ഫൈ കോള്‍) വിളിക്കാനും സ്വീകരിക്കാനും കഴിയുന്ന സംവിധാനമാണ് വോയ്‌സ് ഓവർ വൈ-ഫൈ (VoWiFi) എന്നറിയപ്പെടുന്നത്. റിലയന്‍സ് ജിയോ, ഭാരതി എയർടെൽ, വോഡാഫോണ്‍ ഐഡിയ (വി) തുടങ്ങിയ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ വളരെക്കാലമായി ഉപയോക്താക്കള്‍ക്ക് വോയ്‌സ് വൈഫൈ ആക്‌സസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാല്‍, നേരത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കിളുകളില്‍ ബിഎസ്എന്‍എല്‍ വോയ്‌സ് ഓവർ വൈ-ഫൈ സേവനം ആരംഭിച്ചിരുന്നുവെങ്കിലും രാജ്യവ്യാപകമായി ഈ സേവനം ലഭ്യമായിത്തുടങ്ങിയത് 2026-ലെ പുതുവത്സര ദിനത്തിലാണ്.ഇന്ത്യയിലെ മുഴുവന്‍ ടെലികോം സര്‍ക്കിളുകളിലും ബിഎസ്എന്‍എല്ലിന്‍റെ വോയ്‌സ് ഓവർ വൈ-ഫൈ സേവനം ഇനി ലഭ്യമാകും. VoWiFi സേവനം റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ (വി) എന്നീ മൂന്ന് സ്വകാര്യ ടെലികോം കമ്പനികളും രാജ്യത്ത് ഏറെക്കാലം മുമ്പുതന്നെ അവതരിപ്പിച്ചിരുന്നു. ബിഎസ്എന്‍എല്ലും വോയ്‌സ് ഓവർ വൈ-ഫൈ രാജ്യവ്യാപകമായി അവതരിപ്പിച്ചതോടെ ഇന്ത്യയിലെങ്ങും മൊബൈല്‍ കണക്റ്റിവിറ്റി ഏറെ മെച്ചപ്പെടും. ദുര്‍ഘടമായ പ്രദേശങ്ങളിലും ഉയര്‍ന്ന-നിലവാരത്തിലുള്ള കണക്റ്റിവിറ്റി ഉറപ്പാക്കാന്‍ വോയ്‌സ് ഓവർ വൈ-ഫൈ സൗകര്യത്തിലൂടെ കഴിയുമെന്ന് ടെലികോം മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വൈ-ഫൈ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ച് കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും മാത്രമല്ല, മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും വോയ്‌സ് ഓവർ വൈ-ഫൈ സേവനം വഴിയാകും. വൈ-ഫൈ കോളിംഗ് സൗകര്യം ഉപയോഗിച്ച് ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് ഇനി മുതല്‍ സെല്ലുലാർ റിസപ്ഷൻ കുറവുള്ള പ്രദേശങ്ങളിൽ പോലും പതിവായി വോയ്‌സ് കോളുകൾ ചെയ്യാനും സ്വീകരിക്കാനും കഴിയും. ബിഎസ്എന്‍എല്ലിന്‍റെ ഭാരത് ഫൈബറോ മറ്റ് ബ്രോഡ്‌ബാന്‍ഡ് സേവനങ്ങളോ ലഭ്യമായതും എന്നാല്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് പരിമിതമോ ആയ സ്ഥലങ്ങളിലാണ് വോയ്‌സ് ഓവർ വൈ-ഫൈ സംവിധാനം കൂടുതല്‍ ഗുണം ചെയ്യുക.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks