എംടിയുടെ സ്വപ്ന സിനിമയായ 'രണ്ടാമൂഴം' യാഥാർഥ്യമാവുന്നു. 2026 ൽ രണ്ടാമൂഴത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് എംടിയുടെ മകൾ അശ്വതി കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനായി ഋഷഭ് ഷെട്ടി എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് സൂചന. എംടിയുടെ താല്പര്യ പ്രകാരം രണ്ട ഭാഗങ്ങളായി ആവും ചിത്രമൊരുക്കുക എന്നും പറയപ്പെടുന്നു. നേരത്തെ മണി രത്നം സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ, എന്നാൽ സമയപരിമിതി മൂലം മണിരത്നം പിന്മാറിയെന്നും, അദ്ദേഹം തന്നെയാണ് ഋഷഭ് ഷെട്ടിയുടെ പേര് നിർദ്ദേശിച്ചതെന്നും പറയപ്പെടുന്നു.