Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Sports

വിജയ് ഹസാരെ തിരിച്ചുവരവില്‍ രോഹിത്തിന് സെഞ്ചുറി, കോലിക്ക് അര്‍ധസെഞ്ചുറി

വെബ് ഡെസ്ക്
Dec. 24, 2025, 3:53 p.m.
displaying all the content detail images
    മുംബൈ: വിജയ് ഹസാരെ ട്രോഫിയിലേക്കുള്ള തിരിച്ചുവരവില്‍ തിളങ്ങി ഇന്ത്യൻ മുന്‍ നായകന്‍മാരായ രോഹിത് ശര്‍മയും വിരാട് കോലിയും.സിക്കിമിനെതിരായ മത്സരത്തില്‍ മുംബൈക്കായി ഓപ്പണറായി ഇറങ്ങിയ രോഹിത് സെഞ്ചുറി നേടിയപ്പോള്‍ ആന്ധ്രക്കെതിരെ വിരാട് കോലി അര്‍ധസെഞ്ചുറി നേടി. ആദ്യം ബാറ്റ് ചെയ്ത സിക്കിം മുംബൈക്ക് 237 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ ഓപ്പണറായി എത്തിയ രോഹിത് ശര്‍മ 29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. 61 പന്തിലാണ് രോഹിത് സെഞ്ചുറി തികച്ചത്. 12 ഫോറും എട്ട് സിക്സും പറത്തിയ രോഹിത് 94 പന്തില്‍ 155 റൺസെടുത്ത് പുറത്തായി. 18 ഫോറും 9 സിക്സും അടങ്ങുന്നതാണ് രോഹിത്തിന്‍റെ ഇന്നിംഗ്സ്. രോഹിത്തും അംഗ്രിഷ് രഘുവംശിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 19.4 ഓവറില്‍ 141 റണ്‍സ് അടിച്ച് മുംബൈക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത് . 38 റണ്‍സെടുത്ത അംഗ്രിഷ് രഘുവംശി പുറത്തായശേഷം ക്രീസിലെത്തിയ മുഷീര്‍ ഖാനും സഹോദരന്‍ സര്‍ഫറാസ് ഖാനുമാണ് ക്രീസിലുള്ളത്. മറ്റൊരു മത്സരത്തില്‍ ആന്ധ്രക്കെതിരെ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹിക്കായി മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ വിരാട് കോലി 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഡല്‍ഹിക്കായി ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ 44 പന്തില്‍ 74 റണ്‍സടിച്ച് വെടിക്കെട്ട് തുടക്കം നല്‍കിയപ്പോള്‍ അര്‍പിത് റാണ(0) ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ലെ മടങ്ങി. അര്‍പിത് റാണ പുറത്തായശേഷം മൂന്നാം നമ്പറില്‍ ക്രീസിലെ വിരാട് കോലി പ്രിയാന്‍ഷ് ആര്യക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 113 റണ്‍സെടുത്തു. 71 പന്തില്‍ 83 റണ്‍സെടുത്ത കോലി ഏഴ് ഫോറും മൂന്ന് സിക്സും പറത്തി. കോലിക്കൊപ്പം 22 റണ്‍സെടുത്ത നിതീഷ് റാണയാണ് ക്രീസിലുള്ളത്.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks