Breaking News
സിൽവർ ലൈനിനു പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്, കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി, ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ട് തേടി കത്ത് | ഇനിയും പിളരുമോ? കേരള കോൺഗ്രസിൽ തർക്കം തുടരുന്നു, ഒട്ടും അയയാതെ റോഷി; പ്രതീക്ഷയോടെ കോൺഗ്രസ് | രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് 7 വർഷം; ജീവൻ നഷ്ടമായത് 40 സൈനികർക്ക്, വീരമൃത്യു വരിച്ചവരിൽ മലയാളിയും | പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറാൻ തയ്യാർ; ഗാസയിലെ സമാധാന പദ്ധതിക്കിടെ മുന്നറിയിപ്പുമായി ഇസ്രായേൽ സേന | ഇറാനെ ലക്ഷ്യമിട്ട് രണ്ടാം പടക്കപ്പൽ, അയച്ചത് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ; കരാറിൽ എത്തിയില്ലെങ്കിൽ ആവശ്യം വരുമെന്ന് ട്രംപ് | ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാന മാറ്റം: സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ടനീതി; അതൃപ്തി പരസ്യമാക്കി പ്രേംകുമാർ | ശബരിമല സ്വർണ്ണക്കൊള്ള; പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി, നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തണം | ഏക മകളുടെ വിയോഗത്തിലും 4 പേർക്ക് പുതു ജീവനേകി അരുണും ഷെറിനും, ആലിൻ ഷെറിന്‍റെ കരൾ സ്വീകരിക്കുന്നത് 6 മാസം പ്രായമുള്ള കുഞ്ഞ് | യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതര വീഴ്ച; എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡിജിസിഎ | യുഎഇയിൽ റമദാൻ പ്രമാണിച്ച് സ്വകാര്യ മേഖലയിൽ ജോലി സമയത്തിൽ ഇളവ്, അധിക ജോലിക്ക് ഓവർടൈം ആനുകൂല്യം | കൊച്ചി മെട്രോ ഞായറാഴ്ച മുതൽ രാത്രി 11 മണിവരെ സർവ്വീസ്, സർവ്വീസ് സമയം വർധിപ്പിച്ചു, ശിവരാത്രിക്ക് പ്രത്യേക സർവ്വീസ് | ഉമ്മൻചാണ്ടി കല്ലറയിലെ പോസ്റ്റർ വിവാദത്തിൽ നിർണായക കണ്ടെത്തൽ; എൽഡിഎഫ് ഫ്ലക്സ് വെച്ചത് മാനസിക വെല്ലുവിളിയുള്ള യുവാവ്, സിസിടിവി പരിശോധനയില്‍ തെളിഞ്ഞു | പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ | തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക ചെന്നിത്തല തന്നെ, തരൂരിനും ഷാഫിക്കും സുപ്രധാന ചുമതല, തരൂർ സഹ അധ്യക്ഷൻ, ഷാഫി പ്രചാരണ സമിതി കൺവീനർ | തമിഴ്നാട്ടിലും ‘ബിഹാർ’മോഡൽ; തന്ത്രപരമായ നീക്കവുമായി സ്റ്റാലിൻ സര്‍ക്കാര്‍, സ്ത്രീകള്‍ക്ക് വമ്പൻ ആനുകൂല്യം, ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി | വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് |

Kerala

അറുപത്തി നാലാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും റവന്യു മന്ത്രി കെ രാജനും ചേർന്ന് നിർവഹിച്ചു.

വെബ് ഡെസ്ക്
Dec. 20, 2025, 5:04 p.m.
displaying all the content detail images
    തിരുവനന്തപുരം: അറുപത്തി നാലാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും റവന്യു മന്ത്രി കെ രാജനും ചേർന്ന് നിർവഹിച്ചു. 2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിലാകും കലോത്സവം അരങ്ങേറുക. തേക്കിൻകാട് മൈതാനമായിരിക്കും പ്രധാനവേദി. ജനുവരി 14 ന് രാവിലെ 10.00 മണിക്ക് തേക്കിൻക്കാട് മൈതാനത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികളുടെ കലാ മാമാങ്കത്തിന് തിരിതെളിക്കും. ജനുവരി 18 ന് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി മോഹൻലാൽ പങ്കെടുക്കും. പാലസ് ഗ്രൗണ്ടിലായിരിക്കും ഭക്ഷണശാലയെന്ന് മന്ത്രിമാർ അറിയിച്ചു. അറബിക് കലോത്സവവും ഒപ്പം നടക്കുമെന്നും മന്ത്രിമാർ വിവരിച്ചു. ഇതിനൊപ്പം തന്നെ കഴിഞ്ഞ വർഷത്തെ സ്കൂൾ കലോത്സവത്തിലെ മാധ്യമ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനാണ് സമഗ്ര കവറേജിനുള്ള പുരസ്കാരം ലഭിച്ചത്.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ അറുപത്തി നാലാമത് കേരള സ്‌കൂൾ കലോത്സവത്തിന് സംസ്‌കാരിക തലസ്ഥാനമായ തൃശൂർ ആതിഥ്യമരുളാൻ ഒരുങ്ങുകയാണ്. 2026 ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം അരങ്ങേറുന്നത്. പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനം ഉൾപ്പെടെ ഇരുപത്തിയഞ്ച് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ജനുവരി 14 ന് രാവിലെ 10.00 മണിക്ക് ഒന്നാം വേദിയായ തേക്കിൻക്കാട് മൈതാനത്ത് വെച്ച് കലോത്സവത്തിന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ജനുവരി 18 ന് സമാപന സമ്മേളനം നടക്കും. മുഖ്യാതിഥിയായി മലയാളത്തിന്റെ അഭിമാന താരം പത്മഭൂഷൺ മോഹൻലാൽ പങ്കെടുക്കും. പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനത്ത് മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങിയവയാണ് അരങ്ങേറുക. സംസ്‌കൃത കലോത്സവം പതിമൂന്നാം വേദിയായ ജവഹർ ബാലഭവനിൽ നടക്കും. അറബിക് കലോത്സവം പതിനാറ്, പതിനേഴ് വേദികളായ സി.എം.എസ്. എച്ച്.എസ്.എസിൽ വെച്ച് നടക്കും. പാലസ് ഗ്രൗണ്ടിലാണ് മത്സരാർത്ഥികൾക്കും അതിഥികൾക്കുമായുള്ള ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. ഗവൺമെന്റ് മോഡൽ ബോയ്സ് എച്ച്.എസ്.എസിൽ രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഗവൺമെന്റ് മോഡൽ ജി.വി.എച്ച്.എസ്.എസിലാണ് പ്രോഗ്രാം ഓഫീസ്.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks