Breaking News
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നലത്തെ ഇടിവിന് ശേഷമാണ് വില വീണ്ടും തിരിച്ചുകയറിയിരിക്കുന്നത്. സ്വര്‍ണം പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. | തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. | പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. | പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും; പ്രവേശനോത്സവം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും | പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. | പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. |

National

സിലിഗുഡിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; അ‍ഞ്ച് പേർ മരിച്ചു

വെബ് ഡെസ്ക്
June 17, 2024, 11:14 a.m.
displaying all the content detail images
    സിലിഗുഡിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അ‍ഞ്ച് പേർ മരിച്ചു. അപകടത്തിൽ 25 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. മൂന്ന് ബോ​ഗികൾ പാളി തെറ്റി. കഞ്ചൻജംഗ എക്‌സ്പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടം നിർഭാ​ഗ്യകരമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോ​ഗിമിക്കുകയാണെന്നും റെയിൽവേയുടെ ഉന്നത ഉദ്യോ​ഗസ്ഥർ സംഭവസ്ഥലത്തേക്ക് എത്തിയെന്നും കേന്ദ്രമന്ത്രി അറിയിച്ചു. നിരവധി ബോ​ഗികൾ തകർന്നിട്ടുണ്ട്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അസാമിലെ സിൽച്ചറിൽ നിന്ന് കൊൽക്കത്തയിലെ സീയാൽദയിലേക്ക് പോയ ട്രെയിൻ ആണ് അപകടത്തിൽപ്പെട്ടത് ട്രെയിനിന്റെ പിന്നിൽ വന്ന് ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു. രംഗപാണി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഒരു ബോ​ഗി കഞ്ചൻജംഗ എക്‌സ്പ്രസിന്റെ മുകളിലേക്ക് കയറി നിൽക്കുന്ന നിലയിലാണ്. ആളുകെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. അപകടത്തിൽ മുഖ്യമന്ത്രി മമത ബാനർജി ഞെട്ടൽ രേഖപ്പെടുത്തി. അപകടസ്ഥലത്തേക്ക് ഡോക്ടേഴ്‌സ് ഉൾപ്പെടെയുള്ള സംഘത്തെ അയച്ചതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.
    None
image of first ad image of first ad image of first ad image of first ad image of first ad
image of second ad
More
image of education news
വെബ് ഡെസ്ക്
June 20, 2025, 9:44 a.m.
സ്കൂളുകളിലെ സൂംബ പരിശീലനം.
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks