Breaking News
സിൽവർ ലൈനിനു പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്, കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി, ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ട് തേടി കത്ത് | ഇനിയും പിളരുമോ? കേരള കോൺഗ്രസിൽ തർക്കം തുടരുന്നു, ഒട്ടും അയയാതെ റോഷി; പ്രതീക്ഷയോടെ കോൺഗ്രസ് | രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് 7 വർഷം; ജീവൻ നഷ്ടമായത് 40 സൈനികർക്ക്, വീരമൃത്യു വരിച്ചവരിൽ മലയാളിയും | പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറാൻ തയ്യാർ; ഗാസയിലെ സമാധാന പദ്ധതിക്കിടെ മുന്നറിയിപ്പുമായി ഇസ്രായേൽ സേന | ഇറാനെ ലക്ഷ്യമിട്ട് രണ്ടാം പടക്കപ്പൽ, അയച്ചത് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ; കരാറിൽ എത്തിയില്ലെങ്കിൽ ആവശ്യം വരുമെന്ന് ട്രംപ് | ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാന മാറ്റം: സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ടനീതി; അതൃപ്തി പരസ്യമാക്കി പ്രേംകുമാർ | ശബരിമല സ്വർണ്ണക്കൊള്ള; പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി, നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തണം | ഏക മകളുടെ വിയോഗത്തിലും 4 പേർക്ക് പുതു ജീവനേകി അരുണും ഷെറിനും, ആലിൻ ഷെറിന്‍റെ കരൾ സ്വീകരിക്കുന്നത് 6 മാസം പ്രായമുള്ള കുഞ്ഞ് | യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതര വീഴ്ച; എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡിജിസിഎ | യുഎഇയിൽ റമദാൻ പ്രമാണിച്ച് സ്വകാര്യ മേഖലയിൽ ജോലി സമയത്തിൽ ഇളവ്, അധിക ജോലിക്ക് ഓവർടൈം ആനുകൂല്യം | കൊച്ചി മെട്രോ ഞായറാഴ്ച മുതൽ രാത്രി 11 മണിവരെ സർവ്വീസ്, സർവ്വീസ് സമയം വർധിപ്പിച്ചു, ശിവരാത്രിക്ക് പ്രത്യേക സർവ്വീസ് | ഉമ്മൻചാണ്ടി കല്ലറയിലെ പോസ്റ്റർ വിവാദത്തിൽ നിർണായക കണ്ടെത്തൽ; എൽഡിഎഫ് ഫ്ലക്സ് വെച്ചത് മാനസിക വെല്ലുവിളിയുള്ള യുവാവ്, സിസിടിവി പരിശോധനയില്‍ തെളിഞ്ഞു | പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ | തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക ചെന്നിത്തല തന്നെ, തരൂരിനും ഷാഫിക്കും സുപ്രധാന ചുമതല, തരൂർ സഹ അധ്യക്ഷൻ, ഷാഫി പ്രചാരണ സമിതി കൺവീനർ | തമിഴ്നാട്ടിലും ‘ബിഹാർ’മോഡൽ; തന്ത്രപരമായ നീക്കവുമായി സ്റ്റാലിൻ സര്‍ക്കാര്‍, സ്ത്രീകള്‍ക്ക് വമ്പൻ ആനുകൂല്യം, ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി | വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് |

Sports

ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയിനാല്‍ സഞ്ജുവിന് ഇന്ന് ഓപ്പണറായി ഇറങ്ങാനാവില്ല. അഭിഷേക് ശര്‍മക്കൊപ്പം ഗില്ലാവും ഓപ്പണറായി ഇറങ്ങുക.

വെബ് ഡെസ്ക്
Dec. 9, 2025, 4:56 p.m.
displaying all the content detail images
    കട്ടക്ക്:ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോൾ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുന്നത് കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനും വലിയ തലവേദനയാകും. ദക്ഷിണാഫ്രിക്കക്കെതിരെ ടി20യില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണോ അതോ മധ്യനിര ബാറ്ററായ ജിതേഷ് ശര്‍മയെ കളിപ്പിക്കണോ എന്ന കാര്യത്തിലാണ് ഇന്ത്യൻ ടീം മാനേജ്മെന്‍റ് പ്രധാനമായും തലപുകയ്ക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ഓപ്പണറായി ഇറങ്ങി രണ്ട് സെഞ്ചുറി നേടിയിട്ടുള്ള താരമാണ് സഞ്ജു.അതേസമയം, ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയിനാല്‍ സഞ്ജുവിന് ഇന്ന് ഓപ്പണറായി ഇറങ്ങാനാവില്ല. അഭിഷേക് ശര്‍മക്കൊപ്പം ഗില്ലാവും ഓപ്പണറായി ഇറങ്ങുക. ഈ സാഹര്യത്തല്‍ സഞ്ജു മധ്യനിരയിലേക്ക് മാറേണ്ടിവരും. ഏഷ്യാ കപ്പിലും ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലും സഞ്ജു മധ്യനിരയിലാണ് കളിച്ചത്. ഏഷ്യാ കപ്പ് ഫൈനലില്‍ 24 റണ്‍സെടുത്ത് നിര്‍ണായക കൂട്ടുകെട്ടുയര്‍ത്താനും സഞ്ജുവിനായി. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് കളികളിലും സഞ്ജുവിന് അവസരം നല്‍കിയിരുന്നു.ഇതില്‍ രണ്ടാം മത്സരത്തില്‍ സഞ്ജുവിനെ മൂന്നാം നമ്പറിലാണ് കളിപ്പിച്ചത്. എന്നാല്‍ വലിയൊരു ഇന്നിംഗ്സ് കളിക്കാന്‍ സഞ്ജുവിനായില്ല. ഇതോടെ അവസാന മൂന്ന് കളികളില്‍ ജിതേഷ് ശര്‍മയാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. ഈ സാഹചര്യത്തില്‍ ജിതേഷിന് തുടര്‍ച്ച നല്‍കണോ അതോ ദക്ഷിണാഫ്രിക്കക്കെതിരെ മികവ് കാട്ടിയിട്ടുള്ള സഞ്ജുവിനെ കളിപ്പിക്കണോ എന്ന കാര്യത്തില്‍ ടീം മാനേജ്മെന്‍റ് ആശയക്കുഴപ്പത്തിലാണ്. ജിതേഷ് ശർമ്മ ആദ്യ മത്സരത്തിൽ തിളങ്ങിയാൽ തുടർന്നുള്ള മത്സരങ്ങളിലും സഞ്ജു സൈഡ് ബെഞ്ചിലിരിക്കേണ്ടിവരും. ഇത് സഞ്ജുവിന്‍റെ ടി20 ലോകകപ്പ് പ്രതീക്ഷകളെ പ്രതികൂലമായി ബാധിക്കും. എന്നാൽ ആദ്യ മത്സരത്തിൽ തിളങ്ങുന്ന താരത്തിന് പരമ്പരയിലെ തുടര്‍ന്നുള്ള മത്സരങ്ങളിലും അവസരം ലഭിക്കും. രണ്ടാമത്തെ വലിയ സെലക്ഷന്‍ പ്രതിസന്ധി ഹര്‍ഷിത് റാണയുടെയും അര്‍ഷ്ദീപ് സിംഗിന്‍റെയും കാര്യത്തിലാണ്. ടി20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും വിക്കറ്റെടുത്തിട്ടുള്ള ബൗളറാണ് അര്‍ഷ്ദീപ് എങ്കിലും ബാറ്റിംഗ് മികവ് കൂടി കണക്കിലെടുത്ത് ഹര്‍ഷിത് റാണയെ കളിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവര്‍ ബാറ്റിംഗ് നിരയിലും ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍ എന്നിവര്‍ ബൗളിംഗ് നിരയിലുമുണ്ടാകും എന്നുറപ്പാണ്. ഇന്ന് രാത്രി ഏഴിന് കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിലാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks