Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |
More

National

വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ

വെബ് ഡെസ്ക്
Dec. 6, 2025, 9:41 p.m.
displaying all the content detail images
    ദില്ലി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് കേന്ദ്ര സർക്കാർ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ രാഷ്ട്രപതി പ്രസിഡന്റ് പുടിന് ഒരുക്കിയ വിരുന്നിൽ പങ്കെടുത്തതിന് ശശി തരൂരിനെതിരെ ചില കോൺഗ്രസ് നേതാക്കൾ വിമർശനം കടുപ്പിക്കുകയാണ്.വിദേശകാര്യമന്ത്രി എസ് ജയശങ്കർ എത്തിയാണ് ഇന്നലെ രാത്രി പതിനൊന്നിന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ യാത്രയാക്കിയത്. വലിയ വിജയമായ സന്ദർശനം എന്നാണ് വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ കുറിച്ചത്. വ്യാപാരം ഇരട്ടിയാക്കാനും 2030 വരേയ്ക്കുള്ള സാമ്പത്തിക സഹകരണ പദ്ധതി തയ്യാറാക്കാനായതും നേട്ടമെന്ന് സർക്കാർ കരുതുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറഞ്ഞെങ്കിലും ഇത് നിറുത്തിവയ്ക്കില്ല എന്ന സൂചനയാണ് ഇന്ത്യ റഷ്യ സംയുക്ത പ്രസ്താവന നൽകുന്നത്. എണ്ണ ഇറക്കുമതി കുറയുമ്പോഴും കൂടുതൽ രാസവളം അടക്കം വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പു വച്ചു. ഖനനം അടക്കമുള്ള മേഖലകളിൽ റഷ്യയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിദഗ്ധർക്കും തൊഴിലാളികൾക്കും പോകാൻ സഹായകരമാകുന്ന കരാറും ഇന്നലെ ഒപ്പു വച്ചിരുന്നു. പാശ്ചാത്യ മാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് പുടിന്റെ ഇന്ത്യ സന്ദർശനം റിപ്പോർട്ട് ചെയ്തത്. ഇന്നലെ രാഷ്ട്രപതി ഒരുക്കിയ വിരുന്നിൽ കോൺഗ്രസ് എംപി ശശി തരൂരിന് മാത്രമാണ് പ്രതിപക്ഷത്ത് നിന്ന് ക്ഷണം നൽകിയത്. രാഹുൽ ഗാന്ധിയേയും മല്ലികാർജ്ജുൻ ഖർഗയേയും ക്ഷണിക്കാത്ത വിരുന്നിലേക്ക് തരൂർ പോയതിലുള്ള അതൃപതി പവൻ ഖേര അടക്കമുള്ള നേതാക്കൾ പരസ്യമാക്കി. താനായിരുന്നെങ്കിൽ പോകില്ലായിരുന്നു എന്ന് പവൻ ഖേര പറഞ്ഞു. എന്തുകൊണ്ട് തരൂരിനോട് മാത്രം ബിജെപി താല്പര്യം കാണിക്കുന്നു എന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് ചോദിച്ചു.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks