Breaking News
സിൽവർ ലൈനിനു പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്, കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി, ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ട് തേടി കത്ത് | ഇനിയും പിളരുമോ? കേരള കോൺഗ്രസിൽ തർക്കം തുടരുന്നു, ഒട്ടും അയയാതെ റോഷി; പ്രതീക്ഷയോടെ കോൺഗ്രസ് | രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് 7 വർഷം; ജീവൻ നഷ്ടമായത് 40 സൈനികർക്ക്, വീരമൃത്യു വരിച്ചവരിൽ മലയാളിയും | പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറാൻ തയ്യാർ; ഗാസയിലെ സമാധാന പദ്ധതിക്കിടെ മുന്നറിയിപ്പുമായി ഇസ്രായേൽ സേന | ഇറാനെ ലക്ഷ്യമിട്ട് രണ്ടാം പടക്കപ്പൽ, അയച്ചത് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ; കരാറിൽ എത്തിയില്ലെങ്കിൽ ആവശ്യം വരുമെന്ന് ട്രംപ് | ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാന മാറ്റം: സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ടനീതി; അതൃപ്തി പരസ്യമാക്കി പ്രേംകുമാർ | ശബരിമല സ്വർണ്ണക്കൊള്ള; പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി, നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തണം | ഏക മകളുടെ വിയോഗത്തിലും 4 പേർക്ക് പുതു ജീവനേകി അരുണും ഷെറിനും, ആലിൻ ഷെറിന്‍റെ കരൾ സ്വീകരിക്കുന്നത് 6 മാസം പ്രായമുള്ള കുഞ്ഞ് | യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതര വീഴ്ച; എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡിജിസിഎ | യുഎഇയിൽ റമദാൻ പ്രമാണിച്ച് സ്വകാര്യ മേഖലയിൽ ജോലി സമയത്തിൽ ഇളവ്, അധിക ജോലിക്ക് ഓവർടൈം ആനുകൂല്യം | കൊച്ചി മെട്രോ ഞായറാഴ്ച മുതൽ രാത്രി 11 മണിവരെ സർവ്വീസ്, സർവ്വീസ് സമയം വർധിപ്പിച്ചു, ശിവരാത്രിക്ക് പ്രത്യേക സർവ്വീസ് | ഉമ്മൻചാണ്ടി കല്ലറയിലെ പോസ്റ്റർ വിവാദത്തിൽ നിർണായക കണ്ടെത്തൽ; എൽഡിഎഫ് ഫ്ലക്സ് വെച്ചത് മാനസിക വെല്ലുവിളിയുള്ള യുവാവ്, സിസിടിവി പരിശോധനയില്‍ തെളിഞ്ഞു | പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ | തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക ചെന്നിത്തല തന്നെ, തരൂരിനും ഷാഫിക്കും സുപ്രധാന ചുമതല, തരൂർ സഹ അധ്യക്ഷൻ, ഷാഫി പ്രചാരണ സമിതി കൺവീനർ | തമിഴ്നാട്ടിലും ‘ബിഹാർ’മോഡൽ; തന്ത്രപരമായ നീക്കവുമായി സ്റ്റാലിൻ സര്‍ക്കാര്‍, സ്ത്രീകള്‍ക്ക് വമ്പൻ ആനുകൂല്യം, ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി | വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് |

Education

പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 'ടോപ്പ് ക്ലാസ് സ്കോളർഷിപ്പ് പദ്ധതി'യിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.

വെബ് ഡെസ്ക്
Nov. 29, 2025, 10:57 a.m.
displaying all the content detail images
    ദില്ലി: പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 'ടോപ്പ് ക്ലാസ് സ്കോളർഷിപ്പ് പദ്ധതി'യിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. പട്ടികജാതി വിഭാഗക്കാർക്ക് ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികളുടെ മുഴുവൻ ട്യൂഷൻ ഫീസും അക്കാദമിക് അലവൻസുകളും നൽകുന്നതാണ് പുതിയ പ്രഖ്യാപനം.ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ്, എൻഐടികൾ, ദേശീയ നിയമ സർവകലാശാലകൾ, എൻഐഎഫ്ടി, എൻഐഡി, ഐഎച്ച്എമ്മുകൾ, മറ്റ് അംഗീകൃത കോളേജുകൾ എന്നിവയുൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന, 8 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള പട്ടികജാതി വിദ്യാർത്ഥികളാണ് ടോപ് ക്ലാസ് സ്കോളർഷിപ്പിന് അർ​ഹർ. ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മാത്രമേ പുതിയ സ്കോളർഷിപ്പുകൾ ലഭിക്കുകയുള്ളൂ. ഇവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി കോഴ്‌സ് പൂർത്തിയാകുന്നതു വരെ സ്കോളർഷിപ്പ് പുതുക്കാനും സാധിക്കും. കേന്ദ്രസർക്കാർ മുഴുവൻ ട്യൂഷൻ ഫീസും നോൺ റീഫണ്ടബിളായിട്ടുള്ള മറ്റ് ഫീസുകളും ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡി ബി റ്റി) വഴി വിദ്യാർത്ഥികൾക്ക് നേരിട്ട് കൈമാറും. പരമാവധി 2 ലക്ഷം രൂപ വരെയാണ് അനുവ​ദിക്കുക. പുതിയ അറിയിപ്പ് അനുസരിച്ച് വിദ്യാർത്ഥികൾക്ക് അവരുടെ ജീവിതച്ചെലവുകൾ, പുസ്തകങ്ങൾ, ലാപ്‌ടോപ്പുകൾ എന്നിവയ്ക്കായി ആദ്യ വർഷം 86,000 രൂപയും തുടർന്നുള്ള വർഷങ്ങളിൽ 41,000 രൂപയും അക്കാദമിക് അലവൻസും ലഭിക്കും. ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റ് കേന്ദ്ര-സംസ്ഥാന പദ്ധതികളിൽ നിന്നുള്ള സമാനമായ സ്കോളർഷിപ്പുകൾ ലഭിക്കില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks