Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Education

യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള തളിര് സ്‌കോളർഷിപ്പ്; പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

വെബ് ഡെസ്ക്
Nov. 22, 2025, 5:20 p.m.
displaying all the content detail images
    തിരുവനന്തപുരം: തളിര് സ്‌കോളർഷിപ്പ് 2025 - ജില്ലാതല പരീക്ഷാതീയതികൾ പ്രഖ്യാപിച്ചു. സീനിയർ വിഭാഗം (8, 9, 10 ക്ലാസുകൾ) നവംബർ 29നും ജൂനിയർ വിഭാഗം (5, 6, 7 ക്ലാസുകൾ) നവംബർ 30നും നടക്കും. വൈകിട്ട് 3 മണി മുതൽ 3.50 വരെയാണ് ഓൺലൈൻ പരീക്ഷ. ഓൺലൈൻ പരീക്ഷാ സോഫ്റ്റുവെയറിൽ പരിശീലനം നൽകുന്നതിനുള്ള മോക്ക് ടെസ്റ്റുകൾ നവംബർ 25, 26 തീയതികളിൽ നടക്കും. 22നു മുമ്പായി പരീക്ഷ തീയതി സംബന്ധിച്ച എസ്.എം.എസുകൾ പരീക്ഷാർത്ഥികൾക്ക് അയയ്ക്കും. നവംബർ 24ന് വൈകിട്ട് മോക്ക് പരീക്ഷ സംബന്ധമായ എസ്.എം.എസുകൾ അയയ്ക്കും. വിശദമായ വിവരവും ജില്ലാതല ഹെൽപ് ലൈൻ നമ്പറുകളും ksicl.org യിൽ ലഭിക്കും.100 ചോദ്യങ്ങളാണ് ഓൺലൈൻ പരീക്ഷയ്ക്ക് ഉണ്ടാവുക. 50 മിനിറ്റാണ് അനുവദിച്ചിരിക്കുന്ന സമയം. കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ടാബ്ലെറ്റ്, മൊബൈൽ ഫോൺ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് പരീക്ഷയിൽ പങ്കെടുക്കാം. ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്‌സ് തുടങ്ങിയ ബ്രൗസറുകളുടെ ഏറ്റവും പുതിയ വേർഷനുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. മലയാളത്തിലുള്ള ചോദ്യങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ചോദ്യത്തോടൊപ്പം ലഭ്യമായിരിക്കും. എന്നാൽ മലയാള ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇംഗ്ലീഷ് പരിഭാഷ നൽകില്ല. മലയാള ഭാഷയും സാഹിത്യവും, ചരിത്രം, പൊതുവിജ്ഞാനവും സമകാലികവും, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാവും ചോദ്യങ്ങൾ. തളിര് മാസികയുടെ പഴയ ലക്കങ്ങൾ ksicl.org യിൽ ലഭ്യമാണ്. ജില്ലാതല പരീക്ഷയിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ ആദ്യമെത്തുന്ന 50 സ്ഥാനക്കാർക്ക് ജില്ലാതല സ്‌കോളർഷിപ്പായ 1,000 രൂപയും സർട്ടിഫിക്കറ്റും ലഭ്യമാവും. ജില്ലാതല പരീക്ഷയിൽ ഏറ്റവും കൂടുതൽ സ്‌കോർ നേടുന്ന ഒരു പരീക്ഷാർത്ഥിക്കു മാത്രമാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കും. പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വിദ്യാർത്ഥികൾക്കും 2026 ജനുവരി മുതൽ ഡിസംബർ വരെയുള്ള തളിര് മാസിക തപാലിൽ ലഭിക്കും.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks